24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഏ​കോ​പ​നം നി​ർ​വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന​ത് പ​രി​സ്ഥി​തി വ​കു​പ്പ്
Kerala

ഏ​കോ​പ​നം നി​ർ​വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന​ത് പ​രി​സ്ഥി​തി വ​കു​പ്പ്

പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​കോ​​​പ​​​നം അ​​​ട​​​ക്കം ഒ​​​രു​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ്.

എ​​​ന്നാ​​​ൽ, പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പി​​​നെ മാ​​​റ്റി​​​നി​​​ർ​​​ത്തി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നു​​​ള്ള ​ ചു​​​മ​​​ത​​​ല സ​​​ർ​​​ക്കാ​​​ർ ഏല്പിച്ച​​​ത് വ​​​നംവ​​​കു​​​പ്പി​​​നെ​​​യാ​​​ണ്. വ​​​നം ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​നോ​​​ടാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കേ​​​ണ്ട സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ സം​​​ശ​​​യദൃ​​​ഷ്ടി​​​യോ​​​ടെ​​​യാ​​​ണു വ​​​നംവ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളെ കാ​​​ണു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്തു​​​പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ത​​​യാ​​​റാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ന​​​ല്ല​​​തെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ലാ വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പാ​​​ണ് നേ​​​തൃ​​​ത്വം ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​തെ​​​ന്ന അ​​​ഭി​​​പ്രാ​​​യം വ​​​നം വ​​​കു​​​പ്പി​​​ലെത​​​ന്നെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​നു​​​മു​​​ണ്ട്.

ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന​​​കം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണു വ​​​നംവ​​​കു​​​പ്പി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു​​​വ​​​രെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളാ​​​കും സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. ജി​​​യോ​​​ടാ​​​ഗിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ ഏ​​​കോ​​​പ​​​നം വ​​​നംവ​​​കു​​​പ്പി​​​നാ​​​ണ്.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രെ പ​​​രി​​​ശീ​​​ലിപ്പി ക്കേണ്ട ചു​​​മ​​​ത​​​ല​​​യും വ​​​നം വ​​​കു​​​പ്പിനാണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് ഏ​​​കോ​​​പ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. മാ​​​ത്ര​​​വു​​​മ​​​ല്ല, സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​പ്പോ​​​ൾ വ​​​നം, ത​​​ദ്ദേ​​​ശ സ്വ​​​യംഭ​​​ര​​​ണം, റ​​​വ​​​ന്യു തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​നം ഏ​​​റെ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും ഉ​​​യ​​​രു​​​ന്നുണ്ട്.

Related posts

ഓണക്കിറ്റ് എല്ലാവർക്കും നിശ്ചിത സമയത്തു നല്കും: ഭക്ഷ്യമന്ത്രി

Aswathi Kottiyoor

സാധ്യമായ എല്ലാ മേഖലകളിലും സഹകരണം അഭ്യർത്ഥിക്കുന്നു- അമേരിക്കൻ കോൺസൽ ജനറലിനോട് മുഖ്യമന്ത്രി

Aswathi Kottiyoor

ബസുകളുടെ കാലാവധി 17 വർഷമായി ദീർഘിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox