24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൈ​ക്കൂ​ലി: അ​ഞ്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‍​പെ​ന്‍​ഷ​ന്‍
Kerala

കൈ​ക്കൂ​ലി: അ​ഞ്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‍​പെ​ന്‍​ഷ​ന്‍

മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് അ​ഞ്ച് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍റ് ചെ​യ്തു. രേ​ഖ​ക​ളി​ല്ലാ​തെ പി​ടി​കൂ​ടി​യ സ്വ​ർ​ണം വി​ട്ടു​കൊ​ടു​ക്കാ​ൻ ര​ണ്ട് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ഒ​രു കി​ലോ സ്വ​ർ​ണം രേ​ഖ​ക​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് സ്വ​ർ​ണം വി​ട്ടു​ന​ൽ​കാ​ൻ യാ​ത്ര​ക്കാ​ര​നോ​ട് ര​ണ്ട് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. പ​ത്ത് ദി​വ​സം മു​ൻ​പാ​ണ് സം​ഭ​വം.

എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എ. ജോ​സ​ഫ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ച​ന്തു, ജോ​ണി, മ​റ്റ് ര​ണ്ട് സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍റ് ചെ​യ്ത​ത്.

ആ​രോ​പ​ണം ഉ​യ​ർ​ന്ന ഉ​ട​ൻ ത​ന്നെ ഇ​വ​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ല​രി​ൽ നി​ന്നാ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്‌​സൈ​സ് ക​മ്മീ​ഷ്ണ​റാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

Related posts

ഡെങ്കിപ്പനിയ്‌ക്കും എലിപ്പനിയിയ്‌ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ബ​ന​ഡി​ക്ട് പാ​പ്പാ​യു​ടെ ക​ബ​റ​ട​ക്കം സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക നി​ല​വ​റ​യി​ൽ

Aswathi Kottiyoor

പട്ടയഭൂമിയിൽ ക്വാറി പറ്റില്ല; വിലക്കി സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox