24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരള തീരത്ത്‌ കടലാക്രമണസാധ്യത; വിനോദസഞ്ചാരികൾക്ക്‌ ജാഗ്രതാ നിർദേശം
Kerala

കേരള തീരത്ത്‌ കടലാക്രമണസാധ്യത; വിനോദസഞ്ചാരികൾക്ക്‌ ജാഗ്രതാ നിർദേശം

കേരള തീരത്ത് തിങ്കളാഴ്‌ച രാത്രി 11:30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.

Related posts

അതിഥി തൊഴിലാളികളുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ അഞ്ച്‌ ലക്ഷത്തിൽപരം പേർ: മന്ത്രി

Aswathi Kottiyoor

ശ്യാംജിത്തിന്റെ പേര് പറഞ്ഞ് വിഷ്ണുപ്രിയ അലറി കരഞ്ഞു’: ആ ഫോൺ വിളി തെളിവായി.*

Aswathi Kottiyoor

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍; ബാലാവകാശ കമ്മീഷന് ഓണ്‍ലൈനായി പരാതി നല്‍കാം

Aswathi Kottiyoor
WordPress Image Lightbox