24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മൂന്നുമാസത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ട്രെയ്‌ലർ ലോറികൾ ചുരം കയറി.
Kerala

മൂന്നുമാസത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ട്രെയ്‌ലർ ലോറികൾ ചുരം കയറി.

മൂന്നുമാസത്തെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ട്രെയ്‌ലർ ലോറികൾ ചുരം കയറി. ചെന്നൈയിൽനിന്ന്‌ മൈസൂർ നഞ്ചങ്കോട്ടെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തി അടിവാരത്ത് നിർത്തിയിട്ട രണ്ട് ട്രെയ്‌ലർ ലോറികളാണ്‌ വ്യാഴം രാത്രി 11 ഓടെ ചുരംവഴിയുള്ള യാത്ര പുനരാംഭിച്ചത്‌. പുലർച്ചെ 2 മണിയോടെ ചുരത്തിലെ ഒൻപതാം വളവും കയറി ലോറികൾ വയനാട്ടിലെത്തി.

വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നു. ട്രെയ്‌ലറും അകമ്പടി വാഹനങ്ങളിലുമായി 14 പേർ ഒപ്പമുണ്ടായിരുന്നു. ട്രാൻസ്‌പോർട്ടേഷൻ ഏറ്റെടുത്ത അണ്ണാമലൈ കമ്പനി പ്രതിനിധികൾ, മെക്കാനിക്കുകൾ എന്നിവരും യാത്രാ സംഘത്തിലുണ്ട്‌. രണ്ട്‌ ക്രെയിനുകൾ, രണ്ട്‌ ആംബുലൻസ്‌ എന്നിവയും പൊലീസ്‌, അഗ്നിരക്ഷാസേന, വനം, കെഎസ്‌ഇബി, പൊതുമരാമത്ത്‌ എൻ എച്ച്‌ വിഭാഗം, മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൂടെയുണ്ട്‌. ട്രെയ്‌ലർ യാത്രക്കായി ചുരംപാതയിൽ രാത്രി 11ന്‌ ശേഷം ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ നിരോധിച്ചിരുന്നു.

Related posts

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സുരങ്ക എന്ന തുരങ്കരൂപത്തിലുള്ള കിണറിന്റെ നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കാസർഗോഡ് കുഞ്ഞമ്പു അന്തരിച്ചു

Aswathi Kottiyoor

ക്രൂ​ഡ് വി​ല താ​ഴെ, ഇ​ന്ത്യ​യി​ൽ മു​ക​ളി​ൽ: ജ​നം പെ​രു​വ​ഴി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox