26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനം: 25.37 കോടിയുടെ പദ്ധതിക്ക് നബാർഡ് അംഗീകാരം
Kerala

അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനം: 25.37 കോടിയുടെ പദ്ധതിക്ക് നബാർഡ് അംഗീകാരം

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 25.37 കോടി രൂപയുടെ പദ്ധതിക്ക് നബാർഡ് അംഗീകാരം നൽകി. അഴീക്കൽ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎൽഎ ഫിഷറീസ് വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുകയും നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഹാർബർ സന്ദർശിച്ച അന്നത്തെ മന്ത്രി സജി ചെറിയാൻ ആധുനിക സജീകരണങ്ങളുള്ള ഹാർബറായി അഴീക്കലിനെ മാറ്റാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ ഹാർബർ എഞ്ചിനീയറിംഗിനെ ചുമതലപ്പെടുത്തിയിരുന്നു.
തുടർന്ന് സമർപ്പിച്ച മാസ്റ്റർ പ്ലാനിനാണ് നബാർഡ് അഗീകാരം നൽകിയതായ്. വാർഫ് ഗ്രൗണ്ട്, ബോട്ട് യാർഡ് നവീകരണം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡ്രഡ്ജിങ്, പാർക്കിങ് ഏരിയ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സർവൈലൻസ് കാമറ, കാന്റീൻ, ടോയ്‌ലെറ്റ് ബ്ലോക്ക് തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാന സർക്കാർ ഭരണാനുമതി ലഭ്യമാക്കുന്നതോടെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ അഴീക്കോട് തുറമുഖത്ത് ആരംഭിക്കുമെന്ന് കെ വി സുമേഷ് എംഎൽഎ പറഞ്ഞു.

Related posts

ജനമൈത്രി സുരക്ഷാ പദ്ധതി രാജ്യത്തിനാകെ മാതൃക: മുഖ്യമന്ത്രി.

Aswathi Kottiyoor

ചെന്നൈയിലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനത്തിൽ മറയൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിൽ നിന്ന് നാലു പേർ

Aswathi Kottiyoor

സബ്‌സിഡി അരി നിർത്തലാക്കൽ ; 40 ലക്ഷം കുടുംബത്തിന്റെ അന്നം മുട്ടും

Aswathi Kottiyoor
WordPress Image Lightbox