30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേരാവൂർ സ്പോർട്സ് കാർണിവൽ; ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ ഇന്ന് വിവിധ മത്സരങ്ങൾ
Kerala

പേരാവൂർ സ്പോർട്സ് കാർണിവൽ; ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ ഇന്ന് വിവിധ മത്സരങ്ങൾ

പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് എർത്ത് പേരാവൂർ ക്വാർട്ടർ മാരത്തണിൻ്റെ ഭാഗമായി ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ പേരാവൂർ സ്പോർട്സ് കാർണിവൽ നടന്നു വരികയാണ്.

ഇന്ന് രാവിലെ എട്ടിന് ഫുട്ബോൾ മത്സരം, ഉച്ചക്ക് ശേഷം ടേബിൾ ടെന്നീസ് പ്രദർശന മത്സരം,വൈകിട്ട് 5ന് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ജില്ലാതല വടംവലി മത്സരം എന്നിവ നടക്കും.വൈകിട്ട് 6 മണിക്ക് ഫുഡ് ഫെസ്റ്റ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.

7 മണിക്ക് മാത്യൂസ് വൈത്തിരി ആൻഡ് ടീം നയിക്കുന്ന വയനാട് നാട്ടുകൂട്ടം ഗോത്ര ഗാഥയുടെ നാടൻ പാട്ടരങ്ങ്.8.30 ന് പേരാവൂർ നിഷാദ് കലാകേന്ദ്രം അവതരിപ്പിക്കുന്ന ഗാനമേള.ഫുഡ് കോർട്ടുകൾ, വിവിധ കമ്പനികളുടെ പ്രദർശന-വിപണന സ്റ്റാളുകൾ എന്നിവയുമുണ്ടാവും.

Related posts

സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുവാൻ വീടുകളിൽനിന്നേ ശ്രമമുണ്ടാകണം: അഡ്വ. പി സതീദേവി

Aswathi Kottiyoor

സ്ത്രീകളോടുള്ള അതിക്രമങ്ങൾ കൂടുതൽ ഉത്തരേന്ത്യയിൽ, കുറവ് ഈ സംസ്ഥാനങ്ങളില്‍.*

Aswathi Kottiyoor

ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം; വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥി മരിച്ച നിലയിൽ .

Aswathi Kottiyoor
WordPress Image Lightbox