24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കാർഷിക മേഖലയിലെ ഉദ്പാദനച്ചെലവ് കുറയ്ക്കുന്നതിനു കാര്യക്ഷമമായ ഇടപെടലുണ്ടാകണം: മന്ത്രി കെ.എൻ ബാലഗോപാൽ
Kerala

കാർഷിക മേഖലയിലെ ഉദ്പാദനച്ചെലവ് കുറയ്ക്കുന്നതിനു കാര്യക്ഷമമായ ഇടപെടലുണ്ടാകണം: മന്ത്രി കെ.എൻ ബാലഗോപാൽ

കാർഷിക മേഖലയിലെ വർധിച്ചുവരുന്ന ഉത്പാദനച്ചെലവ് നിയന്ത്രിക്കുന്നതിനും കർഷക സൗഹൃദ വായ്പാ പദ്ധതികൾ ലഭ്യമാക്കുന്നതിനും കാര്യക്ഷമമായ ഇടപെടലുണ്ടാകേണ്ടത് അനിവാര്യമാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നബാർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുറഞ്ഞ പലിശയുള്ള വായ്പാ പദ്ധതികൾ കർഷകർക്ക് ലഭ്യമാക്കാൻ സാധിക്കണമെന്നു മന്ത്രി പറഞ്ഞു. വിളകൾ മൂല്യവർധിതമാക്കി കൂടുതൽ ലാഭകരമാക്കുന്നതിനു പദ്ധതികൾ ആവിഷ്‌കരിക്കേണ്ടത് ആവശ്യമാണ്. ബാങ്ക് പ്രവർത്തനങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ ക്രഡിറ്റ് വർധനവുണ്ടായത് എടുത്തുപറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

നബാർഡ് സി.ജി.എം. ഡോ. ജി ഗോപകുമാരൻ നായർ, ആർ.ബി.ഐ ആർ.ഡി തോമസ് മാത്യു, എസ്.എൽ.ബി.സി കൺവീനർ ആൻഡ് കനറാ ബാങ്ക് ജി.എം എസ്. പ്രേംകുമാർ, നമ്പാർഡ് ജി എം ആർ.ശങ്കർ നാരായൺ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor

കൊച്ചു പുരയ്ക്കൽ ജോസ് അനുസ്മരണം നടത്തി

Aswathi Kottiyoor

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും

Aswathi Kottiyoor
WordPress Image Lightbox