24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പമ്പ സ്‌പെഷ്യൽ സർവീസ്‌: കെഎസ്‌ആർടിസിക്ക്‌ റെക്കോഡ്‌ വരുമാനം
Kerala

പമ്പ സ്‌പെഷ്യൽ സർവീസ്‌: കെഎസ്‌ആർടിസിക്ക്‌ റെക്കോഡ്‌ വരുമാനം

മണ്ഡല- മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി പമ്പ സ്‌പെഷ്യൽ സർവീസ്‌ നടത്തിയ കെഎസ്ആർടിസിക്ക് ദിവസവരുമാനത്തിൽ റെക്കോഡ്. തീർഥാടനകാലം ആരംഭിച്ചശേഷം 20നു നടത്തിയ സർവീസുകളിൽനിന്ന്‌ മാത്രം ഒരുകോടി രൂപ വരുമാനം ലഭിച്ചു. പമ്പയിൽനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ നടത്തിയ പമ്പ സ്‌പെഷ്യൽ സർവീസുകളിൽനിന്ന്‌ 1,01,55048 രൂപയാണ് ലഭിച്ചത്‌. മണ്ഡലകാലം ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന ദിവസവരുമാനമാണിത്‌. ഒന്നേകാൽ ലക്ഷം തീർഥാടകർ ചൊവ്വാഴ്ച ശബരിമലയിലെത്തി.

ലക്ഷത്തിനടുത്ത് തീർഥാടകരാണ്‌ ദിവസേന സന്നിധാനത്തെത്തുന്നത്‌. തെണ്ണൂറായിരംപേർ വിർച്വൽ ക്യൂ വഴിയും പതിനായിരത്തോളംപേർ സ്പോട്ട്‌ ബുക്കിങിലൂടെയും മലചവിട്ടുന്നുണ്ട്‌. തീർഥാടനത്തിനെത്തുന്നവരിൽ ഏറെയും കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. പമ്പ ഡിപ്പോയിൽനിന്ന്‌ 40 ബസുകൾ അന്തർ സംസ്ഥാന സർവീസ്‌ നടത്തുന്നുണ്ട്‌. മറ്റു ഡിപ്പോകളിൽനിന്ന്‌ പമ്പയിലേക്ക്‌ പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്‌.

Related posts

ഡി​ജി​റ്റ​ൽ റീ ​സ​ർ​വേ ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും: മ​ന്ത്രി കെ. ​രാ​ജ​ന്‍

Aswathi Kottiyoor

രാജ്യത്തെ ഏറ്റവും പഴക്കംചെന്ന കേസ് തീര്‍പ്പായി; വിധി 72 വര്‍ഷങ്ങള്‍ക്കുശേഷം.*

Aswathi Kottiyoor

വേ​ളാ​ങ്ക​ണ്ണി​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ; ഇ​ന്നു മു​ത​ൽ ബു​ക്ക് ചെ​യ്യാം

Aswathi Kottiyoor
WordPress Image Lightbox