24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ക്രിസ്തുമസ് ആഘോഷം വിന്റര്‍ കാര്‍ണിവല്‍ എടൂരില്‍ 23 ന്
Iritty

ക്രിസ്തുമസ് ആഘോഷം വിന്റര്‍ കാര്‍ണിവല്‍ എടൂരില്‍ 23 ന്

ഇരിട്ടി: ജീവകാരുണ്യ സംഘടനകളായ ഐജിഎഫ്ജി ഗ്രാമദീപം കൂട്ടായ്മയുടെയും ഇരിട്ടി വൈഎംസിഎയുടെയും നേതൃത്വത്തില്‍ മെഗാ ക്രിസ്തുമസ് പ്രോഗ്രാം വിന്റര്‍ കാര്‍ണിവല്‍ 2022 ഡിസംബര്‍ 23 ന് 5 മണിക്ക് എടൂര്‍ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്രിസ്തുമസിന് മുന്നോടിയായി മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം സമൂഹത്തില്‍ ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇരു പ്രസ്ഥാനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിന്റര്‍ കാര്‍ണിവലില്‍ മെഗാ കരോൾ ബാന്റ് മത്സരം, കരോൾ ഗാന മത്സരം, സാന്റാ ക്ലോസ് മത്സരം എന്നിവയാണ് ഉള്ളത്. വൈകിട്ട് 5 ന് എടൂര്‍ ഫൊറോനയിലെ മാതൃവേദി യൂണിറ്റുകളുടെ കരോൾ ഗാന മത്സരം നടക്കും.
മതസൗഹാര്‍ദ്ദ സംഗമം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ ഫാ. സണ്ണി തോട്ടപ്പള്ളി അധ്യക്ഷത വഹിക്കും. ബ്രഹ്‌മശ്രീ വിജയനീലകണ്ഠന്‍, അബ്ദുല്‍ റഷീദ് സഖാഫി മെരുവമ്പായി എന്നിവര്‍ മതസൗഹാര്‍ദ്ദ സന്ദേശം നല്‍കും. സൗത്ത് ആഫ്രിക്ക ഗാബറോണ്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോ എംജി ഡോ.ആന്റണി പി.ജോസഫ് മുഖ്യാതിഥിയായിരിക്കും. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണം എടൂര്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയില്‍, എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ നിര്‍വ്വഹിക്കും. ജീവകാരുണ്യ രംഗത്ത് കോട്ടയം സ്‌നേഹക്കൂട് അഭയമന്ദിരം പ്രവര്‍ത്തക നിഷ സ്‌നേഹക്കൂടും ഡല്‍ഹി ജീവകാരുണ്യ പ്രവര്‍ത്തകന്‍ സീജിന്‍ ജേക്കബും സാഹിത്യരംഗത്ത് ബിജു പാരിക്കാപ്പള്ളിയും പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക പുരസ്‌കാരത്തിനായി സാബു ആലപ്പുഴയെയും, മികച്ച വിദ്യാഭ്യാസ സംരംഭകനായി അജി മാത്യുവിനെയും തിരഞ്ഞെടുത്തു.
കരോള്‍ ബാന്റ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 20000, 15000, 10000, കാരള്‍ ഗാന മത്സരത്തില്‍ 12000, 7000, 5000, സാന്റാക്ലോസ് മത്സരത്തില്‍ 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ഫാ. സണ്ണി തോട്ടപ്പള്ളി, ജനറല്‍ കണ്‍വീനര്‍ ഡോ.എം.ജെ.മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിമല്‍മാത്യു ഉപ്പുകണ്ടത്തില്‍, പ്രോഗ്രാം സെക്രട്ടറി ഷിന്റോ മൂക്കനോലി, വൈഎംസിഎ സബ് റീജിയനല്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. മത്സര വിവരങ്ങള്‍ അറിയാന്‍ ഫോണ്‍: 8595470980, 9544153096.

Related posts

കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 80 കുപ്പി മദ്യം പോലീസ് പിടികൂടി

Aswathi Kottiyoor

ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ ധർണ്ണ

Aswathi Kottiyoor

മലയോര മേഖലയിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണം

Aswathi Kottiyoor
WordPress Image Lightbox