25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • പാതയോരത്തെ കൊടിതോരണങ്ങൾ: പൊതു ജനങ്ങൾക്ക് അവബോധം നൽകണമെന്ന് ഹൈക്കോടതി.
Kerala

പാതയോരത്തെ കൊടിതോരണങ്ങൾ: പൊതു ജനങ്ങൾക്ക് അവബോധം നൽകണമെന്ന് ഹൈക്കോടതി.

പാതയോരത്തെ കൊടിതോരണങ്ങൾ നീക്കുന്നതു സംബന്ധിച്ചു സർക്കാർ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് ഒരാഴ്ചയ്കം അയച്ചു കൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവു സംബന്ധിച്ചു പൊതുജനങ്ങളിൽ അനുയോജ്യമായ സംവിധാനങ്ങളിലൂടെ അവബോധം നൽകണമെന്നും നിയമം ലംഘിക്കുന്നത് ആവർത്തിക്കുന്നതു തദ്ദേശ സ്വയംഭവരണ വകുപ്പു സെക്രട്ടറിയുടെ സ്വകാര്യ ഉത്തരവാദിത്തമായിരിക്കുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുമ്പോൾ അതിൽ ഏജൻസിയുടെ മുദ്ര പതിച്ചിട്ടുണ്ടാകണം. ഇവയില്ലാതെ ബോർഡുകൾ സ്ഥാപിക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും. ഭാവിയിൽ നിയമലംഘനം സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. അനധികൃത ബോർഡുകളും കൊടി തോരണങ്ങളും സ്ഥാപിക്കുന്നതു നിയന്ത്രിക്കാൻ തദ്ദേശ തലത്തിൽ രൂപീകരിച്ചിട്ടുള്ള സമിതികൾ കൃത്യമായി റിപ്പോർട്ട് സംസ്ഥാന സമിതി കൺവീനർക്കു സമർപ്പിക്കണം. സംസ്ഥാന കൺവീനർ ഇതു സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.

Related posts

ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു; രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്‌.

Aswathi Kottiyoor

അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ത​ട​യ​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​ർ

Aswathi Kottiyoor

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് 2023; സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിശോധന

Aswathi Kottiyoor
WordPress Image Lightbox