24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക്രിസ്മസ് ദിനം പ്രവർത്തിദിവസമാക്കാൻ ശ്രമം; കർദിനാൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala

ക്രിസ്മസ് ദിനം പ്രവർത്തിദിവസമാക്കാൻ ശ്രമം; കർദിനാൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

എൻഎസ്എസ്, എൻസിസി ക്യാമ്പുകൾ ക്രിസ്മസ് ദിനത്തിൽ നടത്താൻ തീരുമാനിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിൽ, കെസിബിസി പ്രസിഡന്‍റ് കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകൾ കർദിനാൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുമായും കർദിനാൾ കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ക്യാമ്പിന്‍റെ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി.

ക്രൈസ്തവർ വിശ്വാസപരമായി പ്രാധാന്യം കൽപ്പിക്കുന്ന ദിവസങ്ങളിൽ ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന പ്രവണത വർധിക്കുന്നതുമായി ബന്ധപ്പെട്ട് കെസിബിസിയും വിവിധ കമ്മീഷനുകളും, സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു.

Related posts

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31

Aswathi Kottiyoor

വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻപന്തിയിൽ : മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽമോശം കാലാവസ്ഥ : മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox