25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ് മരണം: സർക്കാർ ധനസഹായം മുടങ്ങി
Kerala

കോവിഡ് മരണം: സർക്കാർ ധനസഹായം മുടങ്ങി

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎൽ) കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചാൽ കുടുംബത്തിന് 3 വർഷം പ്രതിമാസം 5000 രൂപ നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം പാഴ്‌വാക്കായി.

2021 ഒക്ടോബർ 13ന് മന്ത്രിസഭാ യോഗ ശേഷം പദ്ധതി പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉറപ്പു നൽകിയത്, അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ പണമെത്തുമെന്നും ഇതിനായി ആരും ഓഫിസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നുമാണ്. എന്നാൽ, 14 മാസത്തിനുശേഷം സഹായം ലഭിച്ചത് ഒരു തവണ മാത്രം. കഴിഞ്ഞ സെപ്റ്റംബറിലാണ് ആദ്യമായും അവസാനമായും 5000 രൂപ അപേക്ഷകരുടെ അക്കൗണ്ടിലെത്തിയത്.

അപേക്ഷ സ്വീകരിച്ച വില്ലേജ് ഓഫിസർക്കോ ജില്ലാ ഭരണകൂടങ്ങൾക്കോ ഇതു സംബന്ധിച്ച് ഒരു അറിവും ഇല്ല. തുക ഏതു വഴിക്കാണ് വരുന്നതെന്ന് ആരോഗ്യവകുപ്പിനും അറിയില്ല. ട്രഷറി അക്കൗണ്ടിൽ നിന്നാണ് ഒരുതവണ അക്കൗണ്ടിൽ പണമെത്തിയത്. എന്നാൽ ധനവകുപ്പിനും ഇനി തുക ആരു നൽകും എന്നതിൽ വ്യക്തതയില്ല.

474 പേർക്കാണ് ഇതുവരെ 5000 രൂപ വീതം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി 23.7 ലക്ഷം രൂപയാണു ചെലവഴിച്ചത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ഇരുപതിനായിരത്തിലേറെ അപേക്ഷകൾ ലഭിച്ചതിൽ 5969 എണ്ണമാണു സർക്കാർ അംഗീകരിച്ചത്. എന്നാൽ ധനവകുപ്പിന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതം ആശ്വാസധനം നൽകുന്നതിലും ആദ്യഘട്ടത്തിൽ കേരളം വീഴ്ച വരുത്തിയിരുന്നു. ഒടുവിൽ സുപ്രീം കോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് വിതരണം ചെയ്തത്.

Related posts

നീലക്കുറിഞ്ഞികള്‍ നശിപ്പിച്ചിച്ചാല്‍ മൂന്ന് വര്‍ഷം തടവും , ഇരുപത്തയ്യായിരം രൂപ പിഴയും

Aswathi Kottiyoor

ഭൂ​മി-ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ 16 മു​ത​ൽ

ചെന്നൈയിലെ അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനത്തിൽ മറയൂർ, അതിരപ്പിള്ളി പഞ്ചായത്തുകളിൽ നിന്ന് നാലു പേർ

Aswathi Kottiyoor
WordPress Image Lightbox