24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2023; മാധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു
Kerala

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2023; മാധ്യമ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ 2023 ജനുവരി 09 മുതൽ 15 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട വാർത്തകൾ, വിശകലനങ്ങൾ എന്നിവ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായി നാല് അവാർഡുകളും പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ക്യാമറാമാൻ എന്നിവർക്കായി മൂന്ന് അവാർഡുകളും ഉൾപ്പെടെ ആകെ ഏഴ് മാധ്യമ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇതിനായുള്ള എൻട്രികൾ (വീഡിയോ, ഓഡിയോ റിപ്പോർട്ടുകൾ എന്നിവ) പെൻഡ്രൈവിൽ ഉൾപ്പെടുത്തിയോ klibf2022mediaawards@gmail.com എന്ന ഇ-മെയിൽ മുഖേനയോ ജനുവരി 18നു മുമ്പ് ലഭ്യമാക്കണം. അച്ചടി മാധ്യമ വിഭാഗങ്ങളുടെ എൻട്രികൾ ബന്ധപ്പെട്ട മാധ്യമത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ മൂന്ന് പകർപ്പുകൾ സഹിതമാണു ലഭ്യമാക്കേണ്ടത്. 2023 ജനുവരി ഒന്നു മുതൽ 16 വരെ തീയതികൾക്കുള്ളിൽ പ്രസിദ്ധീകരിച്ചതോ സംപ്രേക്ഷണം ചെയ്തിട്ടുള്ളതോ ആയ എൻട്രികളാണ് അവാർഡിനായി പരിഗണിക്കുന്നത്. മാധ്യമങ്ങളുടെ വിവിധ തീയതികളിലെ വാർത്തകളും റിപ്പോർട്ടുകളും വ്യത്യസ്ത എൻട്രികളായി സമർപ്പിക്കാം.

Related posts

ടെലികോം നിരക്കുകൾ വീണ്ടും ഉയരും

Aswathi Kottiyoor

ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.

Aswathi Kottiyoor

ആഡംബര നികുതി തദ്ദേശ ഭരണവകുപ്പ്‌ പിരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox