23.6 C
Iritty, IN
July 15, 2024
  • Home
  • Kerala
  • ജനകീയ ഒപ്പ് ശേഖരണവുമായി ; യൂത്ത് കോൺഗ്രസ്
Kerala

ജനകീയ ഒപ്പ് ശേഖരണവുമായി ; യൂത്ത് കോൺഗ്രസ്

കേളകം : പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി.) ഉപഗ്രഹ സർവേയിലൂടെ പൂർത്തിയാക്കിയ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളുടെ പ്രാഥമിക റിപ്പോർട്ടും ഭൂപടവും അവ്യക്തമാണ് എന്ന് ആരോപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി.

ഉപഗ്രഹ സർവേയിലൂടെ പൂർത്തിയാക്കിയ മാപ്പ് പിൻവലിച്ച് ഫീൽഡ് സർവ്വെ നടത്തണമെന്നും , പരാതികൾ സമർപ്പിക്കാനുള്ള തിയതി പുനക്രമീകരിക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ടായിരുന്നു ജനകീയ ഒപ്പ് ശേഖരണം

പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം കർഷക കോൺഗ്രസ് ജില്ല പ്രസിഡണ്ട് ജോസഫ് പൂമല നിർവ്വഹിച്ചു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിമൽ കൊച്ചുപുര , നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരൻ , ജില്ല സെക്രട്ടറി ജിജോ അറയ്ക്കൻ , വൈസ് പ്രസിഡണ്ട് ജോബി പാണ്ടംചേരി , ജനറൽ സെക്രട്ടറി വിപിൻ മാറാട്ടുക്കുന്നേൽ , ഷിജോ കൊച്ചുപുരയ്ക്കൽ , എബിൻ പുന്നവേലിൽ എന്നിവർ നേതൃത്വം നൽകി.

Related posts

റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ, തു​ട​ർ ഭ​ര​ണം ഉ​റ​പ്പാ​ക്കും: ജോ​സ് കെ. ​മാ​ണി

Aswathi Kottiyoor

സീനിയർ സിറ്റിസൺ ഫോറം ധർണ്ണ നടത്തി

Aswathi Kottiyoor

ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു – സ്വകാര്യ 
പങ്കാളിത്തം അനിവാര്യം : മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox