24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊലീസുകാരെ കാലില്‍ പിടിച്ച് വലിച്ചിഴച്ച് ഫുട്‌ബോള്‍ ആരാധകരുടെ ക്രൂരത.*
Kerala

പൊലീസുകാരെ കാലില്‍ പിടിച്ച് വലിച്ചിഴച്ച് ഫുട്‌ബോള്‍ ആരാധകരുടെ ക്രൂരത.*


കൊച്ചി ∙ നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥരോടു ഫുട്ബോൾ ആരാധകരുടെ ക്രൂരത. കലൂർ സ്റ്റേഡിയം ജങ്ഷനിൽ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്തതിന് പൊലീസുകാരെ ക്രൂരമായി മർദിച്ചു. അക്രമികൾ ഉദ്യോഗസ്ഥരെ മർദിക്കുകയും കാലിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
എറണാകുളം നോർത്ത് സ്റ്റേഷനിലെ സിപിഒമാരായ ലിപിൻരാജ്, വിപിൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30നാണ് സംഭവം. കളി വലിയ സ്ക്രീനിൽ കണ്ട ശേഷം ആളുകൾ പിരിഞ്ഞു പോകുമ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുുന്നുണ്ട്.

Related posts

മഴക്കെടുതിയിലുണ്ടാകുന്ന കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൃഷി വകുപ്പ് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു

Aswathi Kottiyoor

സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ ഇടപെടും: ഗവർണർ.*

Aswathi Kottiyoor

കാലാവസ്ഥ വ്യതിയാനം: ഭൂസ്പര്‍ശമണ്ഡലം ഭൗമോപരിതലത്തില്‍ നിന്ന് അകലുന്നു.

Aswathi Kottiyoor
WordPress Image Lightbox