24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വൻകിട ജലവൈദ്യുത പദ്ധതികൾ ; സംയുക്ത സാധ്യത തേടി കേരളം; ടിഎച്ച്‌ഡിസിയുമായി ചർച്ച നടത്തി
Kerala

വൻകിട ജലവൈദ്യുത പദ്ധതികൾ ; സംയുക്ത സാധ്യത തേടി കേരളം; ടിഎച്ച്‌ഡിസിയുമായി ചർച്ച നടത്തി

വൻകിട ജലവൈദ്യുത പദ്ധതികൾ കേന്ദ്രപങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള സാധ്യത തേടി കേരളം. ഇതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്‌ഡിസി (തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡ്‌)യുമായി വൈദ്യുതി വകുപ്പ്‌ ചർച്ച നടത്തി. ഇടുക്കി രണ്ടാംഘട്ടം, പൂയംകുട്ടി, ലക്ഷ്‌മി പദ്ധതികൾ ടിഎച്ച്‌ഡിസിയുമായി ചേർന്ന്‌ നടപ്പാക്കാൻ കഴിയുമോ എന്നായിരുന്നു ചർച്ച.

800 മെഗാവാട്ടിന്റേതാണ്‌ ഇടുക്കി രണ്ടാംഘട്ടം. യഥാക്രമം 240, 210 മെഗാവാട്ടിന്റേതാണ്‌ ലക്ഷ്‌മി, പൂയംകുട്ടി പദ്ധതികൾ. ടിഎച്ച്‌ഡിസി നിലപാട്‌ വ്യക്തമാക്കിയശേഷമാകും തുടർനടപടികൾ സ്വീകരിക്കും. മൂന്ന്‌ പദ്ധതികളും കേന്ദ്ര–-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായി നടപ്പാക്കാൻ കേന്ദ്രത്തിന്‌ അനുകൂല നിലപാടാണുള്ളതെന്ന്‌ വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

Related posts

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’

Aswathi Kottiyoor

ഫോൺ കോൾ വിവരം കമ്പനികൾ 2 വർഷം സൂക്ഷിച്ചുവയ്ക്കണം.

Aswathi Kottiyoor
WordPress Image Lightbox