21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ശബരിമല: ഇതര സംസ്ഥാന ഡ്രൈവർമാരെ വഴി പഠിപ്പിക്കണം– ഹൈക്കോടതി
Kerala

ശബരിമല: ഇതര സംസ്ഥാന ഡ്രൈവർമാരെ വഴി പഠിപ്പിക്കണം– ഹൈക്കോടതി

തീർഥാടകരുമായി ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഡ്രൈവർമാർക്ക് ശബരിമലയിലേക്കുള്ള റോഡുകളെക്കുറിച്ച് ബോധവൽക്കരണം വേണമെന്ന് ഹൈക്കോടതി. ഇടത്താവളങ്ങളിലേക്കുള്ള റോഡുകളുടെയും തീർഥാടകർക്ക്‌ താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലേക്കുള്ള പാതകളുടെയുമടക്കം വിവരങ്ങളും മോട്ടോർ വാഹനവകുപ്പ് നൽകണം. തീർഥാടക വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനാലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

കഴിഞ്ഞദിവസം മുണ്ടക്കയം–-എരുമേലി റോഡിൽ കണ്ണിമല മഠം വളവിൽ തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് തമിഴ്‌നാട് താംബരം സ്വദേശിയായ ബാലിക മരിച്ച അപകടത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കും.
പമ്പയിലെ കെഎസ്ആർടിസി ബോർഡിങ് പോയിന്റിലെത്തുന്നവർക്ക് മടക്കയാത്രയ്ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് കലക്ടർ ഉറപ്പാക്കണം. കൂട്ടമായി എത്തുന്ന തീർഥാടകർക്ക് ഒരുമിച്ച്‌ മടങ്ങാൻ കഴിയുന്നവിധത്തിൽ ഒരു ബസിൽത്തന്നെ സൗകര്യം നൽകണം. നിലയ്ക്കലിൽ 16 പാർക്കിങ് ഗ്രൗണ്ടുകളുടെ രൂപരേഖ ഹാജരാക്കാൻ കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. പാർക്കിങ് ഗ്രൗണ്ട് കരാറുകാരന്‌ നോട്ടീസ് നൽകാനും നിർദേശിച്ചു. ഇത്‌ സംബന്ധിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

Related posts

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം കാർഡ്

Aswathi Kottiyoor

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലിന് തദ്ദേശ സ്ഥാപനങ്ങൾ സഹായിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor

ല​ഹ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ല്‍ കാ​മ്പ​യി​ന്‍ ന​ട​ത്തും: ചി​ന്താ ജെ​റോം

Aswathi Kottiyoor
WordPress Image Lightbox