23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭാരത് ജോഡോ യാത്ര ഇന്ന് നൂറാംദിവസം
Kerala

ഭാരത് ജോഡോ യാത്ര ഇന്ന് നൂറാംദിവസം

ഇ​ന്ത്യ​യെ ഉ​ണ​ർ​ത്തി​യ, പു​തു​ച​രി​ത്ര​മാ​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്നു നൂ​റാം ദി​വ​സ​ത്തി​ൽ. ഇ​ന്ത്യ​യെ ഉ​ണ​ർ​ത്താ​നാ​യി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ക​ന്യാ​കു​മാ​രി​യി​ൽ തു​ട​ങ്ങി​യ കാ​ൽ​ന​ട യാ​ത്ര​യു​ടെ നൂ​റാം ദി​വ​സം ആ​ഘോ​ഷി​ക്കാ​ൻ ഇ​ന്നു വൈ​കു​ന്നേ​രം ജ​യ്പുരിൽ സു​നീ​തി ചൗ​ഹാ​ന്‍റെ സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​നി​ലു​ള്ള യാ​ത്ര​യ്ക്കി​ടെ ഉ​ച്ച​യ്ക്ക് ദൗ​സ​യി​ൽ രാ​ഹു​ലി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​വും ഉ​ണ്ട്.

മൂ​ന്നു മാ​സ​വും 2,800 കി​ലോ​മീ​റ്റ​റും താ​ണ്ടി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്‌ട്രീയ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​നു​ഭ​വ​വും ച​രി​ത്ര​വും ര​ചി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കാ​ൽ​ന​ട യാ​ത്ര ഫെ​ബ്രു​വ​രി​യി​ൽ ജ​മ്മു കാ​ഷ്മീ​രി​ൽ അ​വ​സാ​നി​ക്കാ​ൻ ഇ​നി ശേ​ഷി​ക്കു​ന്ന​ത് 800 കി​ലോ​മീ​റ്റ​ർ മാത്രം.

ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളു​ടെ​യും ജ​നാ​ഭി​ലാ​ഷ​ങ്ങ​ളു​ടെ​യും ച​ലി​ക്കു​ന്ന ഉ​ത്സ​വ​മാ​യി യാ​ത്ര മാ​റി​യെ​ന്നു സം​ഘാ​ട​ക​രി​ലെ പ്ര​മു​ഖ​രാ​യ ദി​ഗ്‌വിജ​യ് സിം​ഗും കെ.​സി. വേ​ണു​ഗോ​പാ​ലും ജ​യ്റാം ര​മേ​ശും പ​റ​ഞ്ഞു. അ​തി​ലേ​റെ വ​ലി​യൊ​രു ബ​ഹു​ജ​ന മു​ന്നേ​റ്റ​മാ​യി യാ​ത്ര മാ​റി​യെ​ന്ന് രാ​ഹു​ലി​ന്‍റെ സ​ഹ​യാ​ത്രി​ക​രാ​യ അ​നി​ൽ ബോ​സ്, ചാ​ണ്ടി ഉ​മ്മ​ൻ, ഷീ​ബ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

രാഷ്‌ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്കു പോ​ലും വി​മ​ർ​ശി​ക്കാ​നോ കു​റ്റ​പ്പെ​ടു​ത്താ​നോ ക​ഴി​യാ​തെപോ​യ ന​ട​ത്ത​ത്തി​ൽ, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ന​ര​ച്ച താ​ടി​യും ബ​ർ​ബെ​റി ടീ ​ഷ​ർ​ട്ടും മ​റ്റു​മാ​യി​രു​ന്നു ച​ർ​ച്ച. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സി​നു വോ​ട്ടു​ക​ൾ നേ​ടി ഭ​ര​ണം പി​ടി​ക്കാ​ൻ രാ​ഹു​ലി​ന്‍റെ യാ​ത്ര​യ്ക്കു ക​ഴി​യു​മോ​യെ​ന്ന​തു ചോ​ദ്യ​മാ​യി ശേ​ഷി​ക്കും.

എ​ന്നാ​ൽ, ഇ​തു​പോ​ലെ അ​ഞ്ചു മാ​സ​വും 3,500 കി​ലോ​മീ​റ്റ​റും രാ​ജ്യ​ത്താ​കെ കാ​ൽ​ന​ട​യാ​യി ന​ട​ക്കാ​നും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​നും മ​റ്റൊ​രു നേ​താ​വി​നു സ​മീ​പ​ഭാ​വി​യി​ൽ ക​ഴി​ഞ്ഞേ​ക്കി​ല്ലെ​ന്ന​തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. ഇ​തു​വ​രെ യാ​ത്ര എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ 41 ജി​ല്ല​ക​ൾ പി​ന്നി​ട്ടു.

Related posts

രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 6000 രൂപ; പദ്ധതി കേരളത്തിലും.

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമാകണം: മുഖ്യമന്ത്രി

Aswathi Kottiyoor

പരീക്ഷ ചോദ്യ പേപ്പറുകള്‍ ഇനി ഇ-മെയില്‍ വഴി

WordPress Image Lightbox