23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ.അജിത് അന്തരിച്ചു,സംസ്കാരം നാളെ ശാന്തികവാടത്തില്‍
Kerala

മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ.അജിത് അന്തരിച്ചു,സംസ്കാരം നാളെ ശാന്തികവാടത്തില്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോര്‍ഡിനേറ്ററുമായ കെ.അജിത് (56) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നന്ദന്‍കോട് കെസ്റ്റന്‍ റോഡില്‍ ഗോള്‍ഡന്‍ഹട്ടില്‍ ആണ് താമസം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി , തിരുവനന്തപുരം ബ്യുറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട് .

നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ അസാമാന്യ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു . ഇന്ന് രാവിലെ എട്ടു മുതല്‍ പത്തുവരെ കാക്കനാട് മീഡിയ അക്കാദമി ക്യാമ്ബസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെന്‍്ററിലും പൊതുദര്‍ശനമുണ്ടാകും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍. ഏഷ്യാനെന്യൂസില്‍ ടെലികാസ്റ്റിങ് ഓപ്പറേറ്റര്‍ ആയ ശോഭ അജിത് ആണ് ഭാര്യ.

Related posts

മധു വധക്കേസ്: ജാമ്യാപേക്ഷയില്‍ പ്രതികള്‍ക്ക് ഹെെക്കോടതിയില്‍ തിരിച്ചടി

Aswathi Kottiyoor

ജാതിക്ക, ജാതിപത്രി വില ഇടിയുന്നതിൽ ആശങ്കയോടെ കർഷകർ

Aswathi Kottiyoor

ദേ​​​ശീ​​​യ​​​പാ​​​ത വി​​​ക​​​സ​​​നം അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ര്‍​ണ​​​മാ​​​യും പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്

Aswathi Kottiyoor
WordPress Image Lightbox