24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവരുടെ ഭാവി ഇന്നറിയാം, വിധി ഉച്ചയ്ക്ക്
Kerala

കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവരുടെ ഭാവി ഇന്നറിയാം, വിധി ഉച്ചയ്ക്ക്

കേരള സർവകലാശാല സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഡോ. കെ.എസ്. ചന്ദ്രശേഖരൻ, എസ്. ജോയി, അഡ്വ. ജി. മുരളീധരൻ എന്നിവരടക്കമുള്ളവർ നൽകിയ ഹർജികൾ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ വാദം പൂർത്തിയായതോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിപറയാൻ മാറ്റിയത്.സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നൽകാതിരുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സെനറ്റിലെ തന്റെ നോമിനികളിലുള്ള പ്രീതി പിൻവലിച്ച് ഇവരെ ഗവർണർ പുറത്താക്കിയത്. തന്റെ നോമിനികൾ തനിക്കെതിരായ നിലപാടെടുത്തത് ഉചിതമായില്ലെന്നും അവർ നിഴൽയുദ്ധം നടത്തുന്നതിൽ കാര്യമില്ലെന്നും ചാൻസലർ വാദിച്ചു. സെർച്ച് കമ്മിറ്റി അംഗത്തെ ശുപാർശ ചെയ്യാനായി ചാൻസലറുടെ നിർദ്ദേശപ്രകാരം ഒക്ടോബർ 11ന് വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണത്താലാണ് 15 അംഗങ്ങളെ പുറത്താക്കിയത്.നിഴൽയുദ്ധം നടത്തിയെന്ന് കോടതിയിൽ ഗവർണറുടെ മറുപടി? ചാൻസലർ തിടുക്കത്തിൽ മറ്റു രണ്ടു പ്രതിനിധികളെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റിക്ക് രൂപം നൽകി വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്ന് ഹർജിക്കാർ വാദിക്കുന്നു? എന്തിനായിരുന്നു തിടുക്കം ? തിടുക്കമുണ്ടായില്ല. മതിയായ സമയം നൽകിയിരുന്നു. രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തിയ വിജ്ഞാപനം അന്തിമമായിരുന്നില്ല. സെനറ്റ് നോമിനിയെ നൽകുന്നതോടെ വിജ്ഞാപനം പ്രസക്തമല്ലാതാകുമായിരുന്നു. നോമിനിയെ നൽകാൻ സെനറ്റ് അംഗങ്ങളുടെമേൽ സമ്മർദ്ദം ചെലുത്താനാണ് ഇങ്ങനെ ചെയ്തത്. അതിന് നിഴൽ യുദ്ധത്തിനിറങ്ങേണ്ടതില്ലായിരുന്നു.? ചാൻസലറുടെ നിർദ്ദേശം നിയമപരമല്ലെന്ന് സെനറ്റ് അംഗങ്ങൾക്ക് തോന്നിയാൽ അവർ നിയമപരമായാണോ ചാൻസലറുടെ നിർദ്ദേശപ്രകാരമാണോ പ്രവർത്തിക്കേണ്ടത് ? ചാൻസലറുടെ നിർദ്ദേശങ്ങൾ പാലിക്കണം. അതിനു കഴിയുന്നില്ലെങ്കിൽ മാറണം.? സെനറ്റ് അംഗങ്ങൾ ദുഷ്ടലാക്കോടെയാണ് പ്രവർത്തിച്ചതെന്ന് ചാൻസലർക്ക് ആരോപണമുണ്ടോ? അവർക്ക് രാഷ്ട്രീയമായ താത്പര്യം ഉണ്ടായിരിക്കാം.സംസാരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രംഒരു കപ്പ് ചായയുമായിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളായിരുന്നു ഇതെന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. നോമിനിയെ നൽകാൻ സെനറ്റ് അംഗങ്ങളുടെമേൽ സമ്മർദ്ദം ചെലുത്താൻ മറ്റു മാർഗങ്ങളുണ്ടായിരുന്നു. ഗവർണറുടെ പ്രീതി പിൻവലിക്കുന്നതിന് നിയമപരമായ കാരണംവേണം. സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ വിജ്ഞാപനം ഇറക്കണമെന്ന് നിയമത്തിൽ പറയുന്നില്ല. ചാൻസലർക്ക് ദുരുദ്ദേശ്യമുണ്ടായിരുന്നെന്നല്ല, തിടുക്കം കാട്ടിയെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. നിയമത്തെ മറികടക്കാൻ ശ്രമമുണ്ടായെന്നും ഇതിനാലാണ് നോമിനിയെ നിർദ്ദേശിക്കാൻ വൈകിയതെന്നും ഹർജിക്കാർ പറയുന്നു. ഇതൊക്കെ വാശിപിടിച്ചുള്ള തർക്കങ്ങൾ മാത്രമാണ്.

Related posts

*ഖരമാലിന്യ സംസ്കരണം; മേൽനോട്ടത്തിന് ഹൈക്കോടതി.*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ 26 പരാതികൾ സ്വീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox