25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ബോൺ നത്താലെ ക്രിസ്മസ്സ് സന്ദേശ യാത്രയും മെഗാ പാപ്പാ സംഗമവും 17 ന്
Iritty

ബോൺ നത്താലെ ക്രിസ്മസ്സ് സന്ദേശ യാത്രയും മെഗാ പാപ്പാ സംഗമവും 17 ന്

ഇരിട്ടി: തലശ്ശേരി അതിരൂപത കെസിവൈഎംന്റെയും, കല്ലറയ്ക്കൽ മഹാ റാണി ജ്വല്ലേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്മസ്സ് സന്ദേശ യാത്രയും മെഗാപാപ്പാ സംഗമവും 17ന് രാവിലെ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ ചിത്രീകരി ച്ചുകൊണ്ട് അത്യാകർഷകമായ ദൃശ്യാവിഷ്കാരങ്ങൾ അണിനിരക്കും. ബാന്റ് മേളങ്ങ ളുടെ അകമ്പടിയോടെ 3000 പാപ്പാമാർ ക്രിസ്തുമസ്സ് കരോൾ ഗാനത്തിന് നൃത്തചുവടുകൾ വയ്ക്കും.
17 ന് രാവിലെ 10 മണിക്ക് ഇരിട്ടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ കരോൾ ഗാനമത്സരത്തിന്റെ ഫൈനൽ റൗണ്ട് നടക്കും. ഫൈനൽ മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾ ബോൺ നത്താലെ സ്റ്റേജിൽ കരോൾ ഗാനമാലപിക്കും. തുടർന്ന് സമ്മാനദാനം നല്കപ്പെടും.
വൈകുന്നേരം 4 മണിക്ക് ഇരിട്ടി പുതിയ പാലത്തിന് സമീപം 3000 ക്രിസ്തുമസ് പാപ്പാമാർ അണിനിരക്കുന്ന മഹാറാലിക്ക് ആരംഭം കുറിക്കും. ആർച്ചുബിഷപ്പ് മാർ ജോർജ്ജ് വലിയമറ്റം ഫ്ളാഗ് ഓഫ് ചെയ്യും. വർണ്ണാഭമായ റാലി ഇരിട്ടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിക്കും. മാർ ജോസഫ് പാംപ്ലാനി ക്രിസ്തുമസ്സ് സന്ദേശം നൽകും. എം എൽ എ മാരായ സണ്ണി ജോസഫ് , സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ തുടങ്ങിയവർ സംസാരിക്കും.
രാത്രി 7 മണിക്ക് നടക്കുന്ന കലാസന്ധ്യയിൽ ക്രിസ്തുമസ് കരോൾ ഗാനത്തോടൊപ്പം അനേകം കലാകാരൻമാർ അണിനിരക്കുന്ന നൃത്തോൽസവം അരങ്ങേറും. ക്രിസ്തുമസ്സ് സന്തോഷം പങ്കുവച്ച് കേക്ക് മുറിക്കും. തലശ്ശേരി അതിരൂപതയിലെ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നിന്നുമായി നാലായിരത്തോളം യുവജനങ്ങൾ അണിനിരക്കും.
പത്രസമ്മേളനത്തിൽ കെസിവൈഎം അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ, അതിരൂപതാ ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ജനറൽ സെക്രട്ടറി നിഖിൽ സാബു, മഹാറാണി പ്രതിനിധി ജയ് വർഗ്ഗീസ്, ഫൊറോന പ്രസിഡന്റ്മാരായ ആൻഡേസൺ മേച്ചേരിക്കുന്നേൽ, അഖിൽ ആയിലുക്കുന്നേൽ, അബിൻ വടക്കേകര, റോണിറ്റ് പള്ളിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്തെ സാമൂഹിക മാറ്റത്തിന് സഹകരണ പ്രസ്ഥാനത്തിൻ്റെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയാത്തതാണെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ

Aswathi Kottiyoor

ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി;ഇരിട്ടിയിൽ വഴിയോര കച്ചവടക്കാരുടെ പുരധിവാസത്തിനായി വെൻഡിങ് മാർക്കറ്റിന് ശ്രമം തുടങ്ങി

Aswathi Kottiyoor

ഇരിട്ടി ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ൾ രജതജൂബിലി നിറവിൽ

Aswathi Kottiyoor
WordPress Image Lightbox