30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദേശീയ സെമിനാർ ജനുവരിയിൽ
Kerala

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദേശീയ സെമിനാർ ജനുവരിയിൽ

*ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ദേശീയ സെമിനാർ നടത്തും. കുട്ടികൾക്കുള്ള പോഷക സംരക്ഷണം; വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച ഭക്ഷ്യ കമ്മിഷന്റെ കോൺഫറൻസ് ഹാളിൽ നടന്നു. ഗോപിനാഥ് മുതുകാടിൽ നിന്ന് പി.ആർ.ഡി. അഡീഷണൽ ഡയറക്ടർ കെ. അബ്ദുൾ റഷീദ് ലോഗോ ഏറ്റുവാങ്ങി. കാരയ്ക്കാമണ്ഡപം വിജയകുമാറാണ് ലോഗോ രൂപകൽപന ചെയ്തത്. ചടങ്ങിൽ ഭക്ഷ്യ കമ്മിഷൻ അധ്യക്ഷൻ കെ.വി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗങ്ങളായ വി. രമേശൻ, അഡ്വ. പി. വസന്തം, കെ. ദിലീപ് കുമാർ, യുനിസെഫ് കൺസൾട്ടന്റ് ഡോ. എലിസബത്ത്, ഭക്ഷ്യ കമ്മിഷൻ മെമ്പർ സെക്രട്ടറി കെ.എസ്. ശ്രീജ എന്നിവർ പങ്കെടുത്തു.

Related posts

കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞെ​ന്ന് ചൈ​നീ​സ് സ​ർ​ക്കാ​ർ; വി​ശ്വാ​സം വ​രാ​തെ ജ​ന​ങ്ങ​ൾ

Aswathi Kottiyoor

റെയിൽവേയുടെ ​ ഐസൊലേഷൻ കോച്ചുകൾ കേരളത്തിനു ലഭ്യമാക്കും………

കെട്ടിട നിർമാണ മാലിന്യത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ നടപടി: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox