24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശബരിമല പാതയിൽ ഇന്നും വൻ ഗതാഗതകുരുക്ക്
Kerala

ശബരിമല പാതയിൽ ഇന്നും വൻ ഗതാഗതകുരുക്ക്

ശബരിമല പാതയിൽ ഇന്നും വൻ ഗതാഗതകുരുക്ക്. പ്ലാപ്പള്ളി മുതൽ നിലയ്ക്കൽ വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. ബെയ്സ് ക്യാമ്പിലെ പാർക്കിംഗ് സ്ഥലം രാവിലെ തന്നെ നിറഞ്ഞതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്.

അതേസമയം, തിരക്കൊഴിവാക്കാന്‍ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങള്‍ പമ്പ മുതല്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് സന്നിധാനത്ത് തിരക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്.

ശബരിമല ദര്‍ശനത്തിനായി ഇന്ന് ഓണ്‍ലൈന്‍ വഴി 90,620 തീര്‍ഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ശബരിമല പാതയിൽ ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ബുക്ക് ചെയ്തതിൽ വലിയൊരു പങ്ക് തീർഥാടകർക്ക് ഇന്ന് ദർശനം നടത്താൻ കഴിഞ്ഞേക്കില്ല.

Related posts

ഉന്തിയ പല്ലിന്റെ പേരിൽ ജോലി നിഷേധം: ഇനി വേണ്ടതു സർക്കാർ ഇടപെടൽ

Aswathi Kottiyoor

ബഫർ സോൺ: കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും

Aswathi Kottiyoor

ക്യാമ്പയിൻ നടത്തും.

Aswathi Kottiyoor
WordPress Image Lightbox