• Home
  • Kerala
  • കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: മൂന്നംഗ കമ്മിറ്റി ഉടൻ റിപ്പോർട്ട് തയ്യാറാക്കും: മന്ത്രി ഡോ. ആർ ബിന്ദു
Kerala

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: മൂന്നംഗ കമ്മിറ്റി ഉടൻ റിപ്പോർട്ട് തയ്യാറാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച കമ്മിറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

മൂന്നംഗ ഉദ്യോഗസ്ഥ തല കമ്മിറ്റിയെ ഇതിനായി നിയോഗിച്ച് ഉത്തരവായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ സെക്രട്ടറിമാരായ ജി ഹരികുമാർ, വി എസ് അനിൽകുമാർ, സെക്ഷൻ ഓഫീസറായ അശോക കുമാരി എന്നിവരെയാണ് കമ്മിറ്റിയായി നിയമിച്ചിട്ടുള്ളത്. ഇവർ എത്രയും പെട്ടെന്ന് ഇൻസ്റ്റിട്ട്യൂട്ട് സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി നേരിൽ സംസാരിച്ച് വിവരങ്ങൾ തേടും – മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

Related posts

ദേശീയപാത വികസനം: കേരളം നൽകിയത്‌ 4085 കോടി.

Aswathi Kottiyoor

അടുത്ത അധ്യയന വർഷം മുതൽ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും ഇനി സൗജന്യം

Aswathi Kottiyoor

അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് –

Aswathi Kottiyoor
WordPress Image Lightbox