24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാധ്യമശ്രീ പുരസ്കാരം കെ.കെ. കീറ്റുകണ്ടിക്ക്
Kerala

മാധ്യമശ്രീ പുരസ്കാരം കെ.കെ. കീറ്റുകണ്ടിക്ക്

മാധ്യമശ്രീ പുരസ്കാരം
കെ.കെ. കീറ്റുകണ്ടിക്ക്
മട്ടന്നൂർ: പഴശ്ശി ജൂനിയർ ചേമ്പറിന്റെ 2022- 23 വർഷത്തെ മാധ്യമശ്രീ പുരസ്കാരത്തിന്
സുദിനം മട്ടന്നൂർ റിപ്പോർട്ടർ കെ.കെ. കീറ്റുകണ്ടി അർഹനായി.
40 വർഷത്തെ
പത്രപ്രവർത്തന രംഗം വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 1983 മുതൽ സുദിനത്തിൽ പ്രവർത്തിക്കുന്ന കീറ്റുകണ്ടി 1983 മുതൽ 1996 വരെ മട്ടന്നൂരിൽ മലയാള മനോരമ ലേഖകനായും പ്രവർത്തിച്ചു.
നിയമസഭയിൽ ഉൾപ്പെടെ ചർച്ചചെയ്യപ്പെട്ട കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ അന്വേഷണാത്മക വാർത്തകൾ കീറ്റുകണ്ടി തയ്യാറാക്കിയിട്ടുണ്ട്. കണ്ണൂർ രാജ്യാന്തര വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് നൂറുദിന തുടർപരമ്പര സുദിനം പ്രസിദ്ധീകരിച്ചിരുന്നു. പത്രപ്രവർത്തനത്തിനു പുറമേ
നാടകം, ഗണിതശാസ്ത്രം തുടങ്ങിയ മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചുവരികയാണ്. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.

Related posts

നാളെ മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടും.

Aswathi Kottiyoor

ഇനി ദുബൈ യാത്രയ്ക്ക് റാപിഡ് ടെസ്റ്റ് വേണ്ട

Aswathi Kottiyoor

ആഗസ്റ്റ് 19, 20 തിയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും

Aswathi Kottiyoor
WordPress Image Lightbox