24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 4 വർഷ ബിരുദം : പാഠ്യപദ്ധതി പുറത്തിറക്കി ; തൊണ്ണൂറ്‌ അധ്യയനദിനം വീതമുള്ള രണ്ടു സെമസ്റ്ററാണ്‌ ഒരു വർഷം
Kerala

4 വർഷ ബിരുദം : പാഠ്യപദ്ധതി പുറത്തിറക്കി ; തൊണ്ണൂറ്‌ അധ്യയനദിനം വീതമുള്ള രണ്ടു സെമസ്റ്ററാണ്‌ ഒരു വർഷം

പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറപിടിച്ച്‌ യുജിസി നാലുവർഷ ബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതിയും ക്രെഡിറ്റ്‌ ചട്ടക്കൂടും തിങ്കളാഴ്‌ച പുറത്തിറക്കി. ദേശാഭിമാനം, പുരാതനവും ആധുനികവുമായ സംസ്കാരം,ഭാഷകൾ, പാരമ്പര്യം, ആധ്യാത്മികത തുടങ്ങിയവയ്‌ക്കാണ്‌ കരിക്കുലത്തിൽ പ്രാമുഖ്യം. ഒരു വിഷയത്തിൽനിന്ന്‌ മറ്റൊരു വിഷയത്തിലേക്ക്‌ തടസ്സങ്ങളില്ലാതെ മാറാനും പഠനം തുടരാനും കഴിയുമെന്നും യുജിസി അവകാശപ്പെട്ടു.

നാല്‌ വർഷമോ എട്ട്‌ സെമസ്റ്ററോ ആണ്‌ ആകെ ബിരുദ പഠനം. തൊണ്ണൂറ്‌ അധ്യയനദിനം വീതമുള്ള രണ്ടു സെമസ്റ്ററാണ്‌ ഒരു വർഷം. എട്ട്‌ ആഴ്‌ച ദൈർഘ്യമുള്ള സമ്മർ ടേമിൽ ഇന്റേൺഷിപ് അടക്കം തൊഴിലധിഷ്‌ഠിത പഠനത്തിനായി മാറ്റിവയ്‌ക്കാം. ഇതിന്‌ നാല്‌ ക്രെഡിറ്റ്‌ മാർക്ക്‌വരെയുണ്ട്‌. ആദ്യവർഷം കുറഞ്ഞത്‌ 40 ക്രെഡിറ്റ്‌ നേടുന്ന വിദ്യാർഥിക്കാണ്‌ യുജി സർട്ടിഫിക്കറ്റ്‌ നൽകുക. ആദ്യ വർഷത്തിനുശേഷം പഠനത്തിൽനിന്ന്‌ ഇടവേളയെടുക്കാനും കഴിയും. ഇവർക്ക്‌ മൂന്നുവർഷത്തിനുള്ളിൽ തിരികെ പ്രവേശിക്കാം. കുറഞ്ഞത്‌ 80 ക്രെഡിറ്റ്‌ പോയിന്റ്‌ നേടുന്ന രണ്ടുവർഷം പൂർത്തിയാക്കുന്നവർക്ക്‌ യുജി ഡിപ്ലോമ സർട്ടിഫിക്കറ്റ്‌ ലഭിക്കും. ഇടവേളയെടുത്താൽ മൂന്നുവർഷത്തിനുള്ളിൽ ഇവർക്ക്‌ തിരികെ പ്രവേശിക്കാം.

പരമാവധി ഏഴുവർഷംകൊണ്ട്‌ പഠനം പൂർത്തിയാക്കാം. 120 ക്രെഡിറ്റ്‌ പോയിന്റ്‌ നേടുന്ന മൂന്നുവർഷം പൂർത്തിയാക്കിയവർക്ക്‌ മൂന്ന്‌ വർഷ ഡിഗ്രി സർട്ടിഫിക്കറ്റ്‌ നൽകും. 160 ക്രെഡിറ്റോടെ നാലുവർഷം പൂർത്തിയാക്കുന്നവർക്ക്‌ ഡിഗ്രി ഓണേഴ്‌സും ലഭിക്കും. ആറുസെമസ്റ്ററിലുമായി 75 ശതമാനം മാർക്ക്‌ നേടുന്ന ഗവേഷണം നടത്താൻ താൽപ്പര്യമുള്ളവർക്ക്‌ സർവകലാശാല അല്ലെങ്കിൽ കോളേജ്‌ ഫാക്കൽറ്റിയുടെ കീഴിൽ അത്‌ ചെയ്യാം. 12 ക്രെഡിറ്റാണ് ഗവേഷണ പ്രബന്ധത്തിനുള്ളത്‌. ഇവർക്ക്‌ ലഭിക്കുക ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ച്‌ സർട്ടിഫിക്കറ്റാണ്‌. എന്നാൽ, ഗവേഷണം നടത്താത്തവർ ഇതേ ക്രെഡിറ്റിന്‌ മൂന്നുകോഴ്‌സ്‌ പഠിക്കണം.

നിലവിൽ പിഎച്ച്‌ഡി ഗവേഷകരുള്ള കോളേജുകൾക്ക്‌ അതത്‌ സർവകലാശാലയുടെ അനുമതിയില്ലാതെ തന്നെ ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ച്‌ കോഴ്‌സ്‌ നടത്താം. നാച്ചുറൽ ആൻഡ് ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി, ഇൻഫർമേഷൻ, മീഡിയ സയൻസസ്, കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എന്നീ വിഷയങ്ങൾ മൾട്ടി ഡിസിപ്ലിനറിയായി എടുക്കാം. ഒമ്പത്‌ ക്രെഡിറ്റ്‌ പോയിന്റാണ്‌ മൾട്ടിഡിസിപ്ലിനറി വിഷയങ്ങൾക്കുള്ളത്‌.

Related posts

33,420 കോടിക്കും അവകാശം; കേരളം വീണ്ടും കത്തയച്ചു

Aswathi Kottiyoor

സ്കൂ​​​ൾ തു​​​റ​​​ക്കാ​​​തെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി

Aswathi Kottiyoor

മലബാർ മേഖലയിൽ ടൈഗർ സഫാരി പാർക്ക്

Aswathi Kottiyoor
WordPress Image Lightbox