24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മാ​ന​ന്ത​വാ​ടി-വി​മാ​ന​ത്താ​വ​ളം റോ​ഡ്: അ​ലൈ​ൻ​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധം
Kerala

മാ​ന​ന്ത​വാ​ടി-വി​മാ​ന​ത്താ​വ​ളം റോ​ഡ്: അ​ലൈ​ൻ​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധം

മ​ട്ട​ന്നൂ​ർ: മാ​ന​ന്ത​വാ​ടി – ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം റോ​ഡി​ന്‍റെ അ​യ്യ​ല്ലൂ​ർ, ഇ​ല്ലം​ഭാ​ഗം ഭാ​ഗ​ത്തെ അ​ലൈൻ​മെ​ന്‍റ് സം​ബ​ന്ധി​ച്ച് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ര​ട​യാ​ള ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.
അ​യ്യ​ല്ലൂ​ർ ഭാ​ഗം ഒ​ഴി​വാ​ക്കി റോ​ഡ് നി​ർ​മി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നാ​ടി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന രീ​തി​യി​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ക​ർ​മ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.
അ​യ്യ​ല്ലൂ​ർ, ഇ​ട​വേ​ലി​ക്ക​ൽ, പു​ലി​യ​ങ്ങോ​ട്, ഇ​ല്ലം​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് റോ​ഡ് വി​ക​സ​ന സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. മാ​ന​ന്ത​വാ​ടി മു​ത​ൽ അ​യ്യ​ല്ലൂ​ർ കു​റ​ത്തി​യ​മ്മക്കോ​ട്ടം വ​രെ​യും ഇ​ല്ലംഭാ​ഗം മു​ത​ൽ വി​മാ​ന​ത്താ​വ​ളം വ​രെ​യു​ള്ള റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് പു​റ​ത്തുവി​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​യ്യ​ല്ലൂ​ർ കു​റ​ത്തി​യ​മ്മേ​ക്കോ​ട്ടം മു​ത​ൽ ഇ​ല്ലം​ഭാ​ഗം വ​രെ​യു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ർ റോ​ഡ് ഏ​ത് വ​ഴി പോ​കു​മെന്നു​ള്ള​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.
ചി​ല വ്യ​ക്തി​ക​ളു​ടെ താ​ത്പ​ര്യ പ്ര​കാ​രം റോ​ഡ് വ​ഴി മാ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ നീ​ക്ക​മു​ണ്ടെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​ന്‍റെ പേ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സി​പി​എം പ​ഴ​ശി നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം പ്ര​സ്താ​വ​ന​യി​റ​ക്കി​യി​രു​ന്നു.
സി​പി​എം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ വി​വാ​ദം പാ​ർ​ട്ടി​യി​ലും ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​ശ്നം ച​ർ​ച്ച​യാ​യേ​ക്കും.
റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു ബൈ​പ്പാ​സ് റോ​ഡു​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ ശി​വ​പു​രം ബൈ​പ്പാ​സ് റോ​ഡ് സം​ബ​ന്ധി​ച്ചാ​ണ് തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് സ്ഥ​ലം എം​എ​ൽ​എ​യേ​യും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രേ​യും പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം വി​ളി​ക്കു​ന്നു​ണ്ട്.

Related posts

രാ​ഹു​ൽ​ഗാ​ന്ധി ഒ​ന്ന് ര​ണ്ട് തീ​യ​തി​ക​ളി​ൽ വ​യ​നാ​ട്ടി​ൽ

Aswathi Kottiyoor

വിണ്ടുകീറി ഉത്തരാഖണ്ഡ് ; വീടുകള്‍ ഒഴിഞ്ഞ് കുടുംബങ്ങള്‍

Aswathi Kottiyoor

കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ ; സംസ്ഥാന സർക്കാർ 25.25 കോടി
രൂപകൂടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox