24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സഹകരണ സംഘം അഡ്മിനിസ്ട്രേറ്റർക്ക് അംഗങ്ങളെ പുറത്താക്കാം: ഹൈക്കോടതി.
Kerala

സഹകരണ സംഘം അഡ്മിനിസ്ട്രേറ്റർക്ക് അംഗങ്ങളെ പുറത്താക്കാം: ഹൈക്കോടതി.

സഹകരണ സംഘങ്ങളിലെ അംഗങ്ങളെ പുറത്താക്കാൻ അഡ്മിനിസ്ട്രേറ്റർക്കും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കും അധികാരമുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ അംഗങ്ങളെ എൻറോൾ ചെയ്യാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മിറ്റിക്കു മാത്രമാണെന്നും കോടതി വിശദീകരിച്ചു.തൃശൂർ ജില്ലയിലെ അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ, സഹകരണ ബാങ്ക് എന്നിവർ നൽകിയ അപ്പീലിലാണു ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണ ബാങ്കിൽ നേരത്തെയുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റർ 4,464 പേർക്ക് അംഗത്വം നൽകിയിരുന്നു. പിന്നീടു നിയമിതനായ അഡ്മിനിസ്ട്രേറ്റർ ഇവരുടെ അംഗത്വം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ൽ ദിനപത്രത്തിൽ നോട്ടിസ് പ്രസിദ്ധീകരിച്ചു.

എന്നാൽ നോട്ടിസും നീക്കംചെയ്യാനുള്ള നീക്കവും ചോദ്യംചെയ്തു രണ്ടംഗങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്നു സഹകരണ സൊസൈറ്റിയിലെ അംഗത്വം വ്യക്തിപരമായ അവകാശമാണെന്നും റജിസ്റ്റേഡ് നോട്ടിസ് നൽകണമെന്നും വിലയിരുത്തി നോട്ടിസും നീക്കം ചെയ്യാനുള്ള നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കി. ഇതോടെ, നോട്ടിസ് കോടതിയിൽ ചോദ്യംചെയ്യാത്തവരുടെ കാര്യത്തിലും ഉത്തരവു ബാധകമാകുകയും ചെയ്തു. എന്നാൽ മറ്റ് 4462 അംഗങ്ങൾക്കും നോട്ടിസ് ബാധകമാക്കിയതു ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അയോഗ്യരായ അംഗങ്ങളെ പുറത്താക്കാൻ അഡ്മിനിസ്ട്രേറ്റർക്കും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും അധികാരമില്ലെന്ന ഹർജിക്കാരുടെ വാദം സ്വീകരിച്ചുള്ള സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലുകളും ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

റജിസ്റ്റേഡ് നോട്ടിസ് അയയ്ക്കണമോയെന്നതു അധികൃതരുടെ വിവേചനാധികാരമാണെന്ന വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് നോട്ടിസ് നിയമവിരുദ്ധമാണെന്ന സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ തള്ളി. തുടർന്നു ഹർജിക്കാരുടെ കാര്യത്തിൽ ഇരുവരെയും കേട്ട് തീരുമാനം എടുക്കാൻ കോടതി നിർദേശം നൽകി. നടപടി ചോദ്യംചെയ്യാത്തവരുടെ കാര്യത്തിൽ പുറത്താക്കൽ നടപടി കോടതി ശരിവച്ചു.

Related posts

ചിങ്ങം ഒന്നിന് കര്‍ഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

Aswathi Kottiyoor

ലോക്കില്ലാതെ വ്യാജവാറ്റും മദ്യക്കടത്തും

Aswathi Kottiyoor

‘അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ആയിരം രൂപ പിഴ’; മുന്നറിയിപ്പുമായി പൊലീസ്‌

Aswathi Kottiyoor
WordPress Image Lightbox