26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • *17 സൂചകം; 
ഒമ്പത് ജില്ല പിറകിൽ ആവിഷ്‌കരിക്കണം, പുതിയ ഇൻഷുറൻസ്‌ പദ്ധതികൾ ; കാലാവസ്ഥാമാറ്റം പ്രതിരോധിക്കാൻ കേരളത്തിന്റെ കർമപദ്ധതി.*
Kerala

*17 സൂചകം; 
ഒമ്പത് ജില്ല പിറകിൽ ആവിഷ്‌കരിക്കണം, പുതിയ ഇൻഷുറൻസ്‌ പദ്ധതികൾ ; കാലാവസ്ഥാമാറ്റം പ്രതിരോധിക്കാൻ കേരളത്തിന്റെ കർമപദ്ധതി.*


തിരുവനന്തപുരം
കാലാവസ്ഥാമാറ്റം സൃഷ്‌ടിക്കുന്ന അപകടങ്ങളിലെ നാശനഷ്‌ടം ലഘൂകരിക്കാൻ പുതിയ ഇൻഷുറൻസ്‌ പദ്ധതികൾ നടപ്പാക്കണമെന്ന്‌ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കർമപദ്ധതി റിപ്പോർട്ട്‌. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ്‌ റിപ്പോർട്ട്‌ പ്രകാശിപ്പിച്ചത്‌.

ഇൻഷുറൻസ് പദ്ധതികൾ വികസിപ്പിച്ച് എല്ലാവരെയും ഉൾപ്പെടുത്തണം. മിന്നൽപോലെ അപകടസാധ്യതയുള്ളവയെല്ലാം കവർ ചെയ്യുന്നതായിരിക്കണം ഈ ഇൻഷുറൻസ്‌. സംസ്ഥാനത്ത്‌ കഴിയുന്ന ഇടങ്ങളിലെല്ലാം ഹരിതവൽക്കരണം സാധ്യമാക്കണം. ഇതിലൂടെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച, കടുത്ത ചൂട് എന്നിവയുടെ ആഘാതം ലഘൂകരിക്കാനാകും. കേരളം അതിവേഗം നഗരവൽക്കരിക്കപ്പെടുകയാണ്‌. അതിനാൽ നഗരസ്ഥാപനങ്ങൾ കൂടുതൽ നിക്ഷേപം ഏറ്റെടുത്ത്‌ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുന്ന പദ്ധതികൾക്ക്‌ രൂപം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.നിർദിഷ്‌ട ദുരന്തലഘൂകരണ തന്ത്രങ്ങൾക്ക് 52,238 കോടി രൂപ ചെലവ് വേണ്ടിവരും. 2023-–-30ലേക്കായി ആസൂത്രണം ചെയ്ത ലഘൂകരണ തന്ത്രങ്ങളിലൂടെ രണ്ടായിരത്തിമുപ്പതോടെ ഏകദേശം 57,000 കിലോ ടൺ കാർബൺ ഡൈ ഓക്സൈഡ് വിവിധ മേഖലകളിൽനിന്ന് ഒഴിവാക്കാനാകും. നിക്ഷേപങ്ങൾക്ക്‌ പുറമെ സംസ്ഥാനത്തിന്റെ വിഹിതം ഏകദേശം അഞ്ചുശതമാനമാണ്‌. 23 ശതമാനം കേന്ദ്ര സർക്കാരിന്റേതും. പൊതുഗതാഗത മേഖലയിൽ വൈദ്യുത വാഹനങ്ങളുടെ എണ്ണം കൂട്ടുക, സൗരോർജം-ം കാര്യക്ഷമമായി ഉപയോഗിക്കുക തുടങ്ങിയവയും ദുരന്ത ലഘൂകരണതന്ത്രങ്ങളുടെ പട്ടികയിൽപെടുന്നു. കാലാവസഥാ വ്യതിയാനത്തിൽ സംസ്ഥാനതല സ്റ്റിയറിങ്‌ കമ്മിറ്റിക്കും മറ്റ്‌ കമ്മിറ്റികൾക്കും പുറമെ സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, അക്കാദമിക് വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, മേഖലാ വിദഗ്ധർ എന്നിവരടങ്ങുന്ന ഉന്നതതല ഉപദേശക സമിതി രൂപീകരിക്കണമെന്നും കർമപദ്ധതിയിൽ പറയുന്നു.17 സൂചകം; 
ഒമ്പത് ജില്ല പിറകിൽ
ജനസാന്ദ്രത, ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരുടെ ജനസംഖ്യ, വായു ഗുണനിലവാരം, ഭൂഗർഭജല ഗുണനിലവാരം, ഉപരിതല ജല ഗുണനിലവാരം, ആയിരം പേരിലുണ്ടാകുന്ന സാംക്രമിക രോഗനിരക്ക്‌, ജില്ലയിലെ വനഭൂമി, ശുദ്ധീകരിച്ച വെള്ളം ലഭ്യമായ കുടുംബങ്ങൾ, 1000 പേർക്കുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണം, ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം തുടങ്ങി 17 സൂചകം പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ ഒമ്പത്‌ ജില്ല പിറകിൽ. പാലക്കാട്‌, വയനാട്, കോഴിക്കോട്, കാസർകോട്‌, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം എന്നിവയാണ്‌ ഈ ജില്ലകൾ.

Related posts

ആദ്യ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നാലിന്

എഐ കാമറ: അപകടങ്ങൾ കുറഞ്ഞെന്ന്‌ എല്ലാവർക്കും ബോധ്യമായെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം; തൃശ്ശൂരിലെ ചില പ്രദേശങ്ങളില്‍ ഇരുമ്പ്, നൈട്രേറ്റ് സാന്നിധ്യം.

Aswathi Kottiyoor
WordPress Image Lightbox