പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പുൽകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ചോളം കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാല (ഭേദഗതി ) ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന പദ്ധതിക്കായി മുട്ടത്തറയിലെ എട്ടേക്കർ കൈമാറുന്നതിനു പകരമായി ക്ഷീരവികസന വകുപ്പിനു ലഭിക്കുന്ന 32 ഏക്കറിൽ ഡയറി കോളജ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.