21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ക്രി​സ്ത്യ​ൻ വി​വാ​ഹ​മോ​ച​നം: ഉ​ഭ​യസ​മ്മ​ത​പ്ര​കാ​രം ഹ​ർ​ജി ന​ൽ​കാ​ൻ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥ റ​ദ്ദാ​ക്കി
Kerala

ക്രി​സ്ത്യ​ൻ വി​വാ​ഹ​മോ​ച​നം: ഉ​ഭ​യസ​മ്മ​ത​പ്ര​കാ​രം ഹ​ർ​ജി ന​ൽ​കാ​ൻ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥ റ​ദ്ദാ​ക്കി

ക്രി​​​സ്ത്യ​​​ൻ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്ക് ബാ​​​ധ​​​ക​​​മാ​​​യ വി​​​വാ​​​ഹ​​​മോ​​​ച​​​ന നി​​​യ​​​മ​​​ത്തി​​​ൽ ഉ​​​ഭ​​​യ​​സ​​​മ്മ​​​ത​​​പ്ര​​​കാ​​​രം ഹ​​​ർ​​​ജി ന​​​ൽ​​​കാ​​​ൻ വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ് ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​വി​​​രു​​​ദ്ധ​​​വും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​വു​​​മാ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ഈ ​​​വ്യ​​​വ​​​സ്ഥ പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് വി​​​വാ​​​ഹമോ​​​ച​​​ന ഹ​​​ർ​​​ജി എ​​​റ​​​ണാ​​​കു​​​ളം കു​​​ടും​​​ബ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ ദ​​​ന്പ​​​തി​​​മാ​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി അ​​​നു​​​വ​​​ദി​​​ച്ച് ജ​​​സ്റ്റീ​​​സ് മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് ശോ​​​ഭ അ​​​ന്ന​​​മ്മ ഈ​​​പ്പ​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചാ​​​ണ് വി​​​ധി പ​​​റ​​​ഞ്ഞ​​​ത്. ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹ​​മോ​​​ച​​​ന ഹ​​​ർ​​​ജി ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ കു​​​ടും​​​ബ​​​ക്കോ​​​ട​​​തി​​​ക്കു ഡി​​​വി​​​ഷ​​​ൻ ​​​ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

വി​​​വാ​​​ഹ​​മോ​​​ച​​​ന നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ഏ​​​കീ​​​കൃ​​​ത സ്വ​​​ഭാ​​​വം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു. വി​​​വാ​​​ഹ​​​ത്തി​​​നും വി​​​വാ​​​ഹ​​മോ​​​ച​​​ന​​​ത്തി​​​നും ഏ​​​കീ​​​കൃ​​​ത ച​​​ട്ടം കൊ​​​ണ്ടു​​​വ​​​രു​​​ന്ന കാ​​​ര്യം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മ​​​ത​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു പ​​​ങ്കു​​​മി​​​ല്ല. വി​​​വാ​​​ഹ​​മോ​​​ച​​​ന നി​​​യ​​​മം ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക​​​ല്ല ക​​​ക്ഷി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​ണ് മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കേ​​​ണ്ട​​​ത്. മ​​​ത​​​നി​​​ര​​​പേ​​​ക്ഷ സ​​​മൂ​​​ഹ​​​ത്തി​​​ൽ മ​​​താ​​​ധി​​​ഷ്ഠി​​​ത സ​​​മീ​​​പ​​​ന​​​ത്തി​​​ലു​​​പ​​​രി പൊ​​​തു​​​ന​​​ൻ​​​മ​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടേ​​​ണ്ട​​​തെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

അഞ്ചുകിലോമീറ്ററില്‍ ബാങ്ക് ശാഖ വേണം’; ദക്ഷിണേന്ത്യന്‍ മേഖലാ കൗണ്‍സിലില്‍ അമിത് ഷാ

Aswathi Kottiyoor

ട്രെയിനുകളിൽ ഇനി മാസ്‌ക് നിർബന്ധമില്ല

Aswathi Kottiyoor

എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍; ഓണ്‍ലൈന്‍ അപേക്ഷയ്ക്കും പേയ്മെന്റിനുമായി സിറ്റിസണ്‍ പോര്‍ട്ടല്‍

Aswathi Kottiyoor
WordPress Image Lightbox