23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മദ്യവിലയിൽ നേരിയ വർധനമാത്രം : മന്ത്രി കെ എൻ ബാലഗോപാൽ
Kerala

മദ്യവിലയിൽ നേരിയ വർധനമാത്രം : മന്ത്രി കെ എൻ ബാലഗോപാൽ

വിദേശമദ്യത്തിന്റെ വിറ്റുവരവ്‌ നികുതി ഒഴിവാക്കുന്നതിലൂടെ വൻതോതിൽ വിലവർധന ഉണ്ടാകില്ലെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ. ഒരിനം മദ്യത്തിന്‌ 20 രൂപയും മറ്റുള്ളവയ്‌ക്ക്‌ പരമാവധി 10 രൂപയും മാത്രമാണ്‌ വർധിക്കുന്നതെന്നും മദ്യത്തിന്റെ വില കുത്തനെ വർധിപ്പിക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പുറമെനിന്നുള്ള ഡിസ്റ്റലറി ഉടമകൾക്ക്‌ നിലവിൽ വിറ്റുവരവ്‌ നികുതി നൽകേണ്ടതില്ല. കേരളത്തിലുള്ളവർ നൽകുന്നു. ഈ പൊരുത്തക്കേടുകൾ പരിഹരിക്കാനാണ് നികുതി ഒഴിവാക്കുന്നത്. 2022-ലെ കേരള പൊതുവിൽപ്പന നികുതി (ഭേദഗതി) ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിൽ സഭ പാസാക്കി.

വിൽപ്പന നികുതി നാലു ശതമാനം കൂട്ടിയെങ്കിലും ഫലത്തിൽ രണ്ടു ശതമാനത്തിന്റെ വർധനയാകും അനുഭവപ്പെടുക. സ്പിരിറ്റിന്റെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ കമ്പനികൾ മദ്യ ഉൽപ്പാദനം നിർത്തുന്ന അവസ്ഥയെത്തി. കമ്പനികളുടെ നഷ്ടം പരിഹരിക്കാനാണ് അഞ്ചു ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയത്. പെട്രോളിൽ ഈഥൈൽ ചേർക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിബന്ധന വന്നതോടെയാണ് സ്പിരിറ്റ് വില കുത്തനെ കൂടിയത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മദ്യവില കൂട്ടിയിട്ടുമില്ല. നികുതി വർധനയ്‌ക്കു പിന്നിൽ എന്തോ ചീഞ്ഞുനാറുന്നുവെന്ന പി സി വിഷ്‌ണുനാഥിന്റെ ആരോപണം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

വേണ്ടത്ര ആലോചന നടത്തിയാണ്‌ നികുതി വർധനയ്‌ക്കുള്ള തീരുമാനമെടുത്തതെന്ന്‌ എക്‌സൈസ്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. വിറ്റുവരവ്‌ നികുതി ഒഴിവാക്കരുതെന്ന വാദം കേരളത്തിന് പുറമെനിന്നുള്ളവരാണ്‌ ഉയർത്തിയതെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ കെ ബാബു, പി സി വിഷ്‌ണുനാഥ്‌ എന്നിവരും പങ്കെടുത്തു.

Related posts

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം*

Aswathi Kottiyoor

ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു

Aswathi Kottiyoor

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox