24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഈ വർഷം തെരുവുനായ ആക്രമണത്തിൽ 24 മരണം; 6 പേർ മരിച്ചത് പേവിഷബാധയേറ്റ്: മന്ത്രി ജെ. ചിഞ്ചുറാണി
Kerala

സംസ്ഥാനത്ത് ഈ വർഷം തെരുവുനായ ആക്രമണത്തിൽ 24 മരണം; 6 പേർ മരിച്ചത് പേവിഷബാധയേറ്റ്: മന്ത്രി ജെ. ചിഞ്ചുറാണി

ഈ വർഷം ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ 24 പേർ മരിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ ആറ് മരണം പേ വിഷബാധയേറ്റാണ്.

സെപ്റ്റംബർ മാസത്തിൽ 8,355 പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഒക്ടോബറിൽ 7,542 ആയി കുറഞ്ഞു. പ്രവർത്തനം ഫലം കാണുന്നതിന്റെ തെളിവാണത്. മലപ്പുറം, ഇടുക്കി പത്തനംതിട്ട ജില്ലകളിൽ എബിസി കേന്ദ്രം തുടങ്ങാൻ സാധിച്ചിട്ടില്ല. പ്രാദേശികമായ എതിർപ്പാണ് പ്രശ്നമെന്നും സ്ഥലം കണ്ടെത്തുന്നതിന് എംഎൽഎമാരും സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.പേ വിഷബാധ കുത്തിവെപ്പിൽ സംസ്ഥാനത്ത് ഒരു പ്രതിസന്ധിയുമില്ല. തെരുവുനായയുടെ കടിയേറ്റ് 24 പേർ മരിച്ചതിൽ ആറ് പേർ മാത്രമാണ് വാക്സിൻ എടുത്തത്. വാക്‌സിന്‍ ഗുണനിലവാരമുള്ളത് ആണെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളെ പിടികൂ‌ടാനായി 500 ഓളം കാച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ട്.

സെപ്റ്റംബര്‍ 20 മുതല്‍ 11,661 തെരുവ് നായ്ക്കള്‍ക്ക് പേവിഷ വാക്സിന്‍ നല്‍കി. വളര്‍ത്തു നായ്ക്കളുടെ കുത്തിവെയ്പ് ഫലപ്രദമാണെന്നും പേവിഷബാധ കുത്തിവെയ്പ്പില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

റിപ്പബ്ലിക് ദിന പരേഡ്: മെഡലുകൾ നേടിയവരെ മുഖ്യമന്ത്രി അനുമോദിച്ചു

Aswathi Kottiyoor

പൊലീസ് സ‍്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞവർ അറസ്‌റ്റിൽ; വീട്ടിൽ നടത്തിയ തെരച്ചിലിൽ പ്രകോപിതരായി

Aswathi Kottiyoor

ശബരിമല തീർത്ഥാടനം നിയന്ത്രണങ്ങളോടെ തുടരുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox