24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിന് 46.88 ലക്ഷം ലീറ്റർ മണ്ണെണ്ണ കൂടി കേന്ദ്രം അനുവദിച്ചു
Kerala

കേരളത്തിന് 46.88 ലക്ഷം ലീറ്റർ മണ്ണെണ്ണ കൂടി കേന്ദ്രം അനുവദിച്ചു

സംസ്ഥാനത്തിന് 4688 കിലോ ലീറ്റർ (46.88 ലക്ഷം ലീറ്റർ) മണ്ണെണ്ണ കൂടി കേന്ദ്രം അധികമായി അനുവദിച്ചു. ഈ മണ്ണെണ്ണ സംസ്ഥാനം ഏറ്റെടുക്കുന്നതോടെ ജനുവരി മുതൽ മാർച്ച് വരെ മത്സ്യബന്ധന മേഖലയ്ക്കും റേഷൻ കാർഡ് ഉടമകൾക്കും ആവശ്യത്തിനു നൽകാൻ തികയും. ഈ സ്റ്റോക്ക് ഉപയോഗിച്ച ശേഷം കൂടുതൽ ആവശ്യപ്പെട്ടാൽ നൽകാൻ സന്നദ്ധമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്.

ഇതോടെ ഈ മാസം റേഷൻ കാർഡ് ഉടമകൾക്ക് ആവശ്യമെങ്കിൽ അര ലീറ്റർ അധികം മണ്ണെണ്ണ ലഭിക്കാനും സാധ്യത തെളിഞ്ഞു. നിലവിൽ, വൈദ്യുതീകരിച്ച വീടുകളിലെ റേഷൻ കാർഡ് ഉടമകൾക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ ആണ് നൽകുന്നത്. ലീറ്ററിന് 86 രൂപയാണു വില.

Related posts

ഇന്ന് നവംബർ 14 ശിശുദിനം: ജവഹർലാൽ നെഹ്‌റു എന്ന ചാച്ചാജിയുടെ 133-ാം ജന്മദിനം

Aswathi Kottiyoor

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 30 വർഷം ; രണ്ട്‌ പ്രതികൾ ജയിലിൽ

Aswathi Kottiyoor

ഭൂമി തരം മാറ്റം: കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒരു ലക്ഷം

Aswathi Kottiyoor
WordPress Image Lightbox