24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വനാതിർത്തിയിൽ ഊർജവേലി : 650 കോടിയുടെ പദ്ധതി സമർപ്പിച്ചു
Kerala

വനാതിർത്തിയിൽ ഊർജവേലി : 650 കോടിയുടെ പദ്ധതി സമർപ്പിച്ചു

സംസ്ഥാനത്തെ വനാതിർത്തികളിൽ ഊർജവേലി സ്ഥാപിക്കുന്നതിന്‌ 650 കോടിരൂപയുടെ പദ്ധതി കേന്ദ്ര സർക്കാരിന്‌ സമർപ്പിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. വന്യജീവി ആക്രമണം വർധിച്ചതുമൂലം ജനങ്ങൾ ആശങ്കയിലാണ്. വനത്തിൽനിന്ന് മൃഗങ്ങൾ പുറത്തുവരുന്ന സാഹചര്യം ഒഴിവാക്കലാണ് പരിഹാരമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വന്യജീവി ആക്രമണത്തിന് ഇരയാകുന്ന പ‌ട്ടികവർഗക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഇപ്പോൾ നിലവിലില്ല. കേന്ദ്ര സർക്കാർ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പ്രായപരിധി 18––50 ആണെന്നതും ആശുപത്രിച്ചെലവിന്‌ കവറേജ് ലഭിക്കില്ലെന്നതും പോരായ്മയാണ്. വനംവകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി പ്രായപരിധി ഇല്ലാതെ കുടുംബത്തിനാകെ പരിരക്ഷ ഉറപ്പുവരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ പദ്ധതി വിപുലീകരിച്ച് നടപ്പാക്കാൻ നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

Related posts

സംസ്ഥാനത്തെ കോവിഡ്‌ രോഗികളുടെ എണ്ണം കുറഞ്ഞു

Aswathi Kottiyoor

സെന്‍സെക്‌സില്‍ 450 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,650ന് മുകളില്‍.

Aswathi Kottiyoor

പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് (27 ഞായർ) ഒരുക്കങ്ങൾ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox