24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കടുവാപ്പേടി ഒഴിയുന്നില്ല മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയിൽ
Iritty

കടുവാപ്പേടി ഒഴിയുന്നില്ല മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയിൽ

ഇരിട്ടി : ആറ് നാളായിത്തുടരുന്ന കടുവാപ്പേടിയിൽ നിശ്ചലാവസ്ഥയിലായിരിക്കയാണ് മലയോരത്തെ ജനജീവിതം. തിങ്കളാഴ്ച പുലർച്ചെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കൂമൻതോട് – വിളമന റോഡിലെ റബ്ബർ തോട്ടങ്ങൾ നിറഞ്ഞ കുന്നിൻ പ്രദേശത്ത് ഇപ്പോഴും കടുവ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഈ പ്രദേശത്തെ ആളൊഴിഞ്ഞ കുന്നിൻ പ്രദേശത്ത് കടുവ ഏതോ മൃഗത്തെ വേട്ടയാടി പിടിക്കുന്നതിന് സമാനമായ അലർച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. രാത്രി മുഴുവൻ നാലു വാഹനങ്ങളിലായി നാട്ടുകാരും മൂന്ന് വാഹനങ്ങളിലായി വനം വകുപ്പും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തു ജാഗ്രത ഉറപ്പാക്കി. കടുവയുടെ അലർച്ച കേട്ട ഭാഗത്ത് പുലർച്ചയോടെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പെരിങ്കിരിയിൽ ജനവാസ മേഖലയിലൂടെ ഒഴുകുന്ന ചെറിയ തോട്ടിൽ മൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കാൽപ്പാട് കാട്ടുപന്നിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് വിളമനയുടെ കുന്നിൻ മേഖലയിൽ തന്നെയാണ് കടുവ തുടരുന്നത് എന്നുള്ള നിഗമനം ശക്തമാക്കിയത്.
ഇതേസമയം നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാനുള്ള നീക്കം വനം വകുപ്പ് താൽക്കാലികമായി ഉപേക്ഷിച്ചു. കടുവയുടെ സാന്നിധ്യം സംബന്ധിച്ച് കൃത്യമായ നിർണയം നടത്താനാവാത്തതും ഏതു സ്ഥലത്ത് ക്യാമറ വെക്കണം എന്നുള്ളതിൽ അന്തിമ തീരുമാനം എത്താൻ സാധിക്കാത്തതുമാണ് ഇതിന് കാരണം. മാട്ടറ പീടിക കുന്നിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് കടുവയെ ആദ്യം കണ്ടത് മുതൽ ചൊവ്വാഴ്ച പുലർച്ചെ 2 മണിവരെ വിളമന കുന്നിൽ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയത് വരെ 20 കിലോമീറ്റർ ജലവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വനപാലകരുടെ നിഗമനം. ഈ സാഹചര്യത്തിൽ ആരോഗ്യമുള്ള കടുവയാണ് വനത്തിൽ നിന്നും ജനവാസ മേഖലയിൽ എത്തിയത് എന്നാണ് കരുതുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് ക്യാമറ വെച്ചതുകൊണ്ട് ഇതിനെ കണ്ടെത്താനോ തുടർനടപടികൾ സ്വീകരിക്കുവാനോ ഇക്കാരണങ്ങളാൽ വിഷമത ഉള്ളതായി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ പറഞ്ഞു. മേഖലയിലെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കും വിധമുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം കടുവ കാട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കുന്നതിന്കൂടിയാവും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു

Related posts

കേന്ദ്രപദ്ധതികൾ അട്ടിമറിക്കപ്പെടുന്നതെവിടെ എന്നറിയുവാനും പരിശോധിക്കാനുമുള്ള അവകാശം ജനാധിപത്യപരം – ടി.പി. സിന്ധുമോൾ

Aswathi Kottiyoor

കല്ലുവയലിലെ കട്ടക്കയത്തിൽ സാബു (50) നിര്യാതനായി

Aswathi Kottiyoor

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

Aswathi Kottiyoor
WordPress Image Lightbox