24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എല്ലാവരും സാധാരണ ഭക്തർ; ശബരിമലയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്യരുത്: ഹൈക്കോടതി.
Kerala

എല്ലാവരും സാധാരണ ഭക്തർ; ശബരിമലയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്യരുത്: ഹൈക്കോടതി.

ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് കോടതിയുടെ ഉത്തരവ്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പുവരുത്തണം. നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി വ്യക്തമാക്കി.

ശബരിമല ദർശനത്തിന് 48,000 രൂപയ്ക്കു കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വിഐപി ദർശനവും വാഗ്ദാനം ചെയ്തു കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് കമ്പനി പരസ്യം നൽകിയതിന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ സർവീസ് നടത്തുന്നത് എങ്ങനെ എന്നതുൾപ്പെടെ കമ്പനിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച കോടതി, നേരത്തെ കേസ് പരിഗണിക്കുമ്പോൾ പരസ്യം പിൻവലിക്കാൻ കമ്പനിയോടു നിർദേശിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.

Related posts

പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക്; കരുതലോടെ ആരോഗ്യ വകുപ്പും

Aswathi Kottiyoor

യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞു; ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ എ​യ​ര്‍ ഇ​ന്ത്യ

Aswathi Kottiyoor

ഗുണമേന്മ വർധിച്ചു; 90 ശതമാനം ജനങ്ങളും റേഷൻ വാങ്ങുന്നു: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor
WordPress Image Lightbox