24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒഴിവാക്കപ്പെടുന്ന കരാറുകാർക്ക്‌ നഷ്ടോത്തരവാദിത്വം പരിഗണനയിൽ: മന്ത്രി
Kerala

ഒഴിവാക്കപ്പെടുന്ന കരാറുകാർക്ക്‌ നഷ്ടോത്തരവാദിത്വം പരിഗണനയിൽ: മന്ത്രി

മരാമത്ത്‌ പ്രവൃത്തി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഒഴിവാക്കപ്പെടുന്ന കരാറുകാർ നഷ്ടോത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്നത്‌ ഉറപ്പാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു. ഇതിനാവശ്യമായ വ്യവസ്ഥകൾ ദർഘാസ്‌ രേഖകളിൽത്തന്നെ ഉറപ്പാക്കുന്നത്‌ പരിഗണിക്കുകയാണെന്ന്‌ കെ പി കുഞ്ഞമ്മദ് കുട്ടിയുടെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി.

നഷ്ടോത്തരവാദിത്വം ഏർപ്പെടുത്തുന്നത്‌ പിഡബ്ല്യുഡി മിഷൻ ടീം വിശദമായി പരിശോധിച്ചു. തുടർന്നാണ്‌ കർശന നിലപാടിലേക്ക്‌ വകുപ്പ് കടക്കുന്നത്‌. പ്രവൃത്തി പുനക്രമീകരിക്കലും ടെൻഡർ നടപടികളും വൈകുമോയെന്ന സംശയത്താൽ പലരും നഷ്ടോത്തരവാദിത്വം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെടാറുണ്ട്‌. എന്നാൽ, പ്രവൃത്തി പുനക്രമീകരണത്തിലും ടെൻഡർ നടപടികളിലും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ്‌ ആലോചന. ഇത്തരം ടെൻഡറുകളിൽ അക്രഡിറ്റഡ് ഏജൻസികൾകൂടി നിർബന്ധമായും പങ്കെടുക്കണമെന്ന നിർദേശവും പരിശോധിക്കുന്നു. പ്രവൃത്തി പൂർത്തീകരണം ഉറപ്പാക്കുന്ന നടപടികളാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനായി നിലവിലെ മാന്വൽ ഭേദഗതിക്ക് പ്രത്യേക സമിതി രൂപീകരിച്ചു. കരാറുകാരിൽ അപൂർവം ചിലർ തെറ്റായ സമീപനം സ്വീകരിക്കുന്നു. പ്രവൃത്തി ഏറ്റെടുക്കുക, ആരംഭിക്കുക, പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുക എന്ന രീതി അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതി തൂങ്ങി മരിച്ച നിലയില്‍

വഖഫ് ബോർഡ് നിയമനത്തിൽ ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ഒ പി, കാഷ്വാലിറ്റി ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox