22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയർ അന്തരിച്ചു
Kerala

ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയർ അന്തരിച്ചു

പാരീസ് > പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.  കൊല്‍ക്കത്തയിലെ ജീവിതം ആധാരമാക്കി ഡൊമിനിക് ലാപിയര്‍ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു.1985- ലാണ് കൊൽക്കത്തയിലെ ഒരു റിക്ഷാ വലിക്കുന്നയാളുടെ ജീവിതത്തെ  അടിസ്ഥാനമാക്കി സിറ്റി ഓഫ് ജോയ്  എഴുതുന്നത്.

ലാപിയര്‍, ലാരി കോളിന്‍സിനൊപ്പം ചേര്‍ന്ന് രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്. ഫ്രീഡം അറ്റ് മിഡ്നൈറ്റ് മലയാളത്തില്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1992-ൽ സിറ്റി ഓഫ് ജോയിയെ അധികരിച്ച് പാട്രിക് സ്വെയ്‌സിനെ നായകനാക്കി റോളണ്ട് ജോഫ് ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ഇരുവരും ചേര്‍ന്ന് രചിച്ച ഓര്‍ ഐ വില്‍ ഡ്രെസ് യൂ ഇന്‍ മോണിംഗ് ( 1968), ഒ ജറുസലേം (1972), ദ ഫിഫ്ത് ഹോഴ്സ്മാന്‍ (1980), ത്രില്ലറായ ഈസ് ന്യൂ യോര്‍ക്ക് ബേണിംഗ് എന്നിവയും ഏറെ പ്രശസ്തമാണ്.ക്ഷയരോഗവും കുഷ്ഠരോഗവും ബാധിച്ച രോഗികൾക്കാണ് അദ്ദേഹം പുസ്തകങ്ങളിൽനിന്നുള്ള  തന്റെ സമ്പാദ്യം ചിലവഴിച്ചിരുന്നത്.

Related posts

എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Aswathi Kottiyoor

ഇനി ദുബൈ യാത്രയ്ക്ക് റാപിഡ് ടെസ്റ്റ് വേണ്ട

Aswathi Kottiyoor

ലക്കി ബിൽ ആപ്‌ ഇനി കേന്ദ്ര ജിഎസ്‌ടിയിലേക്ക്‌ ; കേരളത്തെ പിന്തുടർന്ന്‌ കേന്ദ്രവും

Aswathi Kottiyoor
WordPress Image Lightbox