24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിൽ; പ്രതിശീർഷ വരുമാനത്തിൽ 57% വർധന.
Kerala

ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിൽ; പ്രതിശീർഷ വരുമാനത്തിൽ 57% വർധന.

കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റു രാജ്യങ്ങളിൽ ജീവിതച്ചെലവ് കുതിച്ചുയർന്നപ്പോഴും ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുഎസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിലാണ്.

4 രാജ്യങ്ങളിലെയും ജീവിതച്ചെലവ് രൂപയെ അടിസ്ഥാനമാക്കി (എക്സ്ചേഞ്ച് റേറ്റ്) കണക്കാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. 2021 സെപ്റ്റംബറിൽ ഈ രാജ്യങ്ങളിലെ ജീവിതച്ചെലവ് 100 രൂപയാണ് എന്നു സങ്കൽപിച്ചാൽ, ഇപ്പോൾ ഏറ്റവും കൂടുതൽ ചെലവ് യുകെയിലാണ്; 123 രൂപ. രണ്ടാമത് ജർമനി; 120 രൂപ. മൂന്നാമത് യുഎസ്; 112.5 രൂപ. നാലാമതാണ് ഇന്ത്യ; 112.1 രൂപ.

പ്രതിശീർഷ വരുമാനത്തിൽ 57% വർധന

രാജ്യാന്തര നാണയനിധിയുടെ കഴിഞ്ഞ 8 വർഷത്തെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തിലുണ്ടായത് 57% വർധനയാണെന്നും റിപ്പോർട്ട് പറയുന്നു. മറ്റു രാജ്യങ്ങളിലെ വർധന ഇങ്ങനെ: ചൈന 88%, യുഎസ് 36%, യുകെ –1%, ഫ്രാൻസ് -5%, റഷ്യ 5%, ഇറ്റലി –6%, ബ്രസീൽ –27%, ജർമനി 1%, ജപ്പാൻ –11%

Related posts

കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി; യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രെ ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി

Aswathi Kottiyoor

ക്യാമറയിൽ പെടാതിരിക്കാൻ വാഹനങ്ങളിൽ അഭ്യാസം ; മുന്നറിയിപ്പുമായി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox