Uncategorized

കൊട്ടിയൂർ, മന്ദംചേരിയിൽ കാട്ടാനയിറങ്ങി;പ്രദേശവാസികൾ ഭീതിയിൽ

കൊട്ടിയൂർ മന്ദംചേരി മേഖലയിൽ വ്യാഴാഴ്ച പുലർച്ചെയോടെ കാട്ടാനയിറങ്ങി. മന്ദംചേരി ഇന്ദിരാഗാന്ധി–മാത്തിത്തോട് റോഡിലൂടെയാണ് കാട്ടാന ജനവാസ മേഖലയിലെത്തിയത്.
കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നും പുഴ മുറിച്ചുകടന്ന കാട്ടാന, വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയുടെ താഴ്ഭാഗത്തിലൂടെയാണ് മാത്തിത്തോട് വഴി ജനവാസ മേഖലയിലേക്ക് കടന്നത്. തുടർന്ന് അനീഷിന്റെ വീടിന് മുന്നിലെ വാഴകൾ നശിപ്പിച്ച ശേഷമാണ് കാട്ടാന വനത്തിലേക്ക് മടങ്ങിയത്.
മന്ദംചേരി ടൗണിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയായിരുന്നു കാട്ടാനയുടെ സാന്നിധ്യം. വീടുകൾക്ക് സമീപം കാട്ടാന എത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായി.
പ്രദേശവാസികൾക്ക് ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം വനപാലന വകുപ്പ് അടിയന്തരമായി ഒരുക്കണമെന്ന് വാർഡ് മെമ്പർ ഷാജി തെങ്ങുംപള്ളി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button