സംസ്ഥാനങ്ങൾ എല്ലാ ജില്ലകളിലും വില നിയന്ത്രണത്തിനും നീരീക്ഷണത്തിനുമായുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കി അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പ്രൈസ് മോണിറ്ററിംഗ് ഡിവിഷനിലൂടെ ആരംഭിച്ചതായും സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് ആസാം സർക്കാർ സംഘടിപ്പിച്ച വർക്ക്ഷോപ്പിലാണ് സെക്രട്ടറി രോഹിത് കുമാർ കേന്ദ്രത്തിന്റെ നിർദേശം അവതരിപ്പിച്ചത്. അവശ്യസാധനങ്ങളുടെ വിലവിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പു പതിവായി ശേഖരിക്കുന്നുണ്ടെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.