24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബൈക്കിന്റെ ടയറില്‍ ഷാള്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala

ബൈക്കിന്റെ ടയറില്‍ ഷാള്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മേലൂര്‍- കുവക്കാട്ടുകുന്ന് സത്യന്റെ ഭാര്യ രേഖയാണ് (46) മരിച്ചത്.

ഞായറാഴ്ച രാത്രി പത്തരയോടെ നോര്‍ത്ത് ചാലക്കുടിയിലായിരുന്നു അപകടം. തലവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം സഹോദരനോടൊപ്പം ബൈക്കില്‍ മടങ്ങവേയായിരുന്നു അപകടം സംഭവിച്ചത്.

യാത്രയ്ക്കിടെ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങി രേഖ റോഡിലേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിലെ താത്‌കാലിക ജീവനക്കാരിയായിരുന്നു. മക്കള്‍: അഭിജിത്ത്, അന്‍ജിത്ത്.

Related posts

മു​ൻ മ​ന്ത്രി കെ.​ജെ.​ചാ​ക്കോ അ​ന്ത​രി​ച്ചു

Aswathi Kottiyoor

കോ​വി​ഡ്: രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കെ​ല്ലാം ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ്

Aswathi Kottiyoor

10 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് അനുമതി

Aswathi Kottiyoor
WordPress Image Lightbox