22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച അച്ഛന്‌ 107 വര്‍ഷം കഠിന തടവ്
Kerala

പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച അച്ഛന്‌ 107 വര്‍ഷം കഠിന തടവ്

പത്തനംതിട്ടയില്‍ മകളെ പീഢിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്.

40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി വീട്ടിൽ വച്ചാണ്‌ പീഡനത്തിനിരയായത്‌. പിതാവിന്റെ അക്രമങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.

സ്‌കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പോക്‌സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാല്‍ പ്രതി പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്‌താവനത്തിനിടയില്‍ പറഞ്ഞു.

Related posts

ഹൃദ്യം: അയ്യായിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

Aswathi Kottiyoor

സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി; ഹരിത നഗരമാകാൻ ഒരു ചുവടുകൂടി വെച്ച് തലസ്ഥാനനഗരി

Aswathi Kottiyoor

ആലപ്പുഴയിൽ വഞ്ചിപ്പാട്ടിന്റെ ഈരടികളും ആർപ്പുവിളിയും ; നെഹ്‌റുട്രോഫി ജലമേള ഇന്ന്‌.*

Aswathi Kottiyoor
WordPress Image Lightbox