മണ്ഡലമകര വിളക്കിനോടനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്കായി ഡിസംബര്‍ ഒന്നുമുതല്‍ രണ്ട് പ്രത്യേക ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ബംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വീസും ഒരു ഐരാവത് വോള്‍വോ സര്‍വീസുമാണ് ആരംഭിക്കുക.
രാജഹംസ ദിവസവും ഉച്ചയ്ക്ക് ഒന്നിന് ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തിരിച്ച് പിറ്റേന്ന് രാവിലെ 7.29 ന് പമ്പയിലെത്തും. തിരിച്ചുള്ള സര്‍വീസ് പമ്പയില്‍ നിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ബംഗളൂരിവിലെത്തും.
ഉച്ചയ്ക്ക് രണ്ടിന് ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് തിരിക്കുന്ന ഐരാവത് വോള്‍വോ പിറ്റേന്ന് രാവിലെ 6.45ന് പമ്പയിലെത്തും. വൈകുന്നേരം ആറിന് മടങ്ങുന്ന സര്‍വീസ് പിറ്റേന്ന് രാവിലെ 11ന് ബംഗളൂരുവിലെത്തും. ഇരുബസുകള്‍ക്കും മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്റ്റോപ്പുണ്ടാകും.
ടിക്കറ്റുകള്‍ https://www.ksrtc.in/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.