21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന്‌ ശുപാർശ
Kerala

മൃഗങ്ങളെ കൊന്നാൽ 5 വർഷം വരെ തടവിന്‌ ശുപാർശ

മൃഗങ്ങൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ കാതലായ ഭേദഗതികൾ കൊണ്ടുവരും. മൃഗങ്ങളെ ക്രൂരമായി പീഢിപ്പിക്കുന്നവർക്ക്‌ മൂന്നുവർഷവും കൊല്ലുന്നവർക്ക്‌ അഞ്ചുവർഷവും വരെ തടവുശിക്ഷ ഉറപ്പാക്കണമെന്നാണ്‌ നിയമഭേദഗതി ബില്ലിലെ മുഖ്യശുപാർശ. മൃഗങ്ങൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയൽ നിയമ ഭേദഗതി 2022 ന്റെ കരടിൽ കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടി.

ഡിസംബർ ഏഴ് വരെ അഭിപ്രായങ്ങൾ സമർപ്പിക്കാം. ശീതകാലസമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ‘മൃഗങ്ങളുടെ ജീവന്‌ ആപത്തോ അംഗവൈകല്യമോ ഉണ്ടാക്കുന്ന രീതിയിലുള്ള നിഷ്‌ഠൂരമായ പീഢനങ്ങൾ’ –-എന്ന വകുപ്പ്‌ നിയമഭേദഗതിയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്‌. നിഷ്‌ഠൂര പീഢനങ്ങൾക്ക്‌ ഒരു വർഷം മുതൽ മൂന്ന്‌ വർഷം വരെ തടവ്‌ ലഭിക്കും. 50,000 മുതൽ 75,000 രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. മൃഗങ്ങളെ കരുതിക്കൂട്ടി കൊലപ്പെടുത്തുന്നവർക്ക്‌ പരമാവധി അഞ്ച്‌ വർഷം വരെ തടവ്‌ ലഭിക്കും.

Related posts

ഡയാലിസിസ്‌: ജീവനക്കാർക്ക്‌ 15 ദിവസംവരെ പ്രത്യേക അവധി :

Aswathi Kottiyoor

ബ​ജ​റ്റ് വി​ഹി​തം കൊ​ണ്ട് 131 ബ​സു​ക​ൾ വാ​ങ്ങാ​ൻ ക​രാ​ർ

Aswathi Kottiyoor

രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്തം: കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox