24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികള്‍ക്ക് ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോര്‍ജ്
Kerala

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികള്‍ക്ക് ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം > കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുതിര്‍ന്നവര്‍ക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവികൂടി മുന്നില്‍ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ ഉറപ്പ് വരുത്തണം. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിന് ശ്രമിക്കണം. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ സ്ഥാപന തലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകളിലടുത്തുള്ള കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തേണ്ടതാണ്.

Related posts

മാ​ധ്യ​മനി​യ​ന്ത്ര​ണ ബി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം തേ​ടാൻ തീരുമാനം

Aswathi Kottiyoor

പുഴയില്‍ കാണാതായാളുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

കോവിഡ് വകഭേദം : പ്രതിരോധമുറപ്പിച്ച്‌ കേരളം

Aswathi Kottiyoor
WordPress Image Lightbox