ശനിയാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിരുന്ന കടയടച്ചിട്ടുള്ള സമരം ഉപേക്ഷിച്ചു. സംയുക്ത സമരസമിതിയാണ് ഇക്കാര്യം അറിയിച്ചത്.
വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നും പിൻവാങ്ങുന്നതെന്നും സമര സമിതി നേതാക്കൾ വ്യക്തമാക്കി.
റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചത്. എന്നാൽ വ്യാപാരികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉത്തരവ് പിൻവലിക്കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പ് നൽകി.