27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ്രീറാമിന് തിരിച്ചടി; നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
Kerala

ശ്രീറാമിന് തിരിച്ചടി; നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടു മാസത്തേക്ക് വിചാരണ നടപടികൾ നിർത്തിവയ്ക്കാനും ഉത്തരവ്. പ്രതികൾക്കെതിരായി മനപ്പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹർജി നൽകിയത്. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്ക്കോടതി ഉത്തരവ്. നേരത്തേ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചെങ്കിലും പ്രതിഷേധമുണ്ടായതോടെ സപ്ലൈകോ ജനറൽ മാനേജരാക്കി നിയമിച്ചിരുന്നു. പ്രതികളുടെ മനപ്പൂർവമല്ലാത്ത നരഹത്യാ കേസ് കോടതി ഒഴിവാക്കിയതിനു പിന്നാലെ സർക്കാർ അപ്പീൽ നൽകണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

Related posts

കോഴിക്കോട് സർവകലാശാല ഫാഷൻ ഡിസൈനിങ്ങ് മൂന്നാം റാങ്ക് ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനി ഭാവന ബെന്നിക്ക്.

Aswathi Kottiyoor

ഈ മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകും -മുഖ്യമന്ത്രി

Aswathi Kottiyoor

ഗസ്റ്റ് അധ്യാപകരുടെ നിയമനം*

Aswathi Kottiyoor
WordPress Image Lightbox