25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ടെലി ഫിലിം : പിറ
Kerala

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ടെലി ഫിലിം : പിറ

തിരുവനന്തപുരം> 2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു . 30ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത് .

അവാർഡുകൾ -കഥാവിഭാഗം
1. മികച്ച ടെലി സീരിയൽ :
ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികളില്ല. അതിനാൽ മികച്ച ടെലിസീരിയൽ എന്ന വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.
2. മികച്ച രണ്ടാമത്തെ ടെലി സീരിയൽ :
ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികളില്ല. അതിനാൽ രണ്ടാമത്തെ മികച്ച ടെലിസീരിയൽ എന്ന വിഭാഗത്തിലും അവാർഡ് നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.
3. മികച്ച ടെലി ഫിലിം : പിറ (20 മിനിട്ടിൽ കുറവ്) (ദൃശ്യ എന്റർടെയ്ൻമെന്റ്) സംവിധാനം : ഫാസിൽ റസാഖ് (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : ജിസ്ന ജോസഫ് (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : ഫാസിൽ റസാഖ് (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
4. മികച്ച ടെലി ഫിലിം : അതിര് (പട്ടാമ്പി കേബിൾ വിഷൻ) സംവിധാനം : ഫാസിൽ റസാഖ് (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : ഫാസിൽ റസാഖ് (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ : വിനായക് എസ്., മൃദുൽ എസ്.(7,500/‐ രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
5. മികച്ച കഥാകൃത്ത് : ലക്ഷ്മി പുഷ്പ (ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : കൊമ്പൽ (ജീവൻ ടി.വി)
6. മികച്ച ടി.വി.ഷോ : ഒരു ചിരി ഇരുചിരി ബമ്പർ ചിരി(എന്റർടെയിൻമെന്റ്) നിർമ്മാണം : മഴവിൽ മനോരമ (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
7. മികച്ച കോമഡി പ്രോഗ്രാം : അളിയൻസ് (കൗമുദി ടി.വി) സംവിധാനം : രാജേഷ് തലച്ചിറ (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : രാംജി കൃഷ്ണൻ ആർ. (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
8. മികച്ച ഹാസ്യാഭിനേതാവ് : ഉണ്ണിരാജൻ പി. (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : മറിമായം (മഴവിൽ മനോരമ)
9. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) :ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികൾ ഇല്ലായിരുന്നു.
10. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) :ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ എൻട്രികൾ ഇല്ലായിരുന്നു.
11. കുട്ടികളുടെ മികച്ച പരിപാടി: മഡ് ആപ്പിൾസ് (സെൻസേർഡ്) ഷോർട്ട് ഫിലിം സംവിധാനം : അക്ഷയ് കീച്ചേരി (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : കിഷൻ മോഹൻ(20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : മഹേഷ് ആലച്ചേരി(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
12. മികച്ച സംവിധായകൻ : ഫാസിൽ റസാഖ് (ടെലിസീരിയൽ/ടെലിഫിലിം) (20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : പിറ, അതിര്
13. മികച്ച നടൻ : ഇഷാക് കെ.(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്)
14. മികച്ച രണ്ടാമത്തെ നടൻ : മണികണ്ഠൻ പട്ടാമ്പി (ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : വായനശാല (റോസ്ബൗൾ ചാനൽ)
തന്മയത്വമുള്ള അഭിനയ ശൈലിയിലൂടെ ഒരു പെയിന്റിംഗ് തൊഴിലാളിയുടെ സ്വാഭാവിക ജീവിത സമീപനങ്ങളെ അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവിന്.
15. മികച്ച നടി : കാതറിൻ(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അന്ന കരീന (ഫ്ളവേഴ്സ് ചാനൽ)
16. മികച്ച രണ്ടാമത്തെ നടി : ജോളി ചിറയത്ത്(ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : കൊമ്പൽ (ജീവൻ ടി.വി)
17. മികച്ച ബാലതാരം : നന്ദിത ദാസ് (ടെലിസീരിയൽ/ടെലിഫിലിം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)
18. മികച്ച ഛായാഗ്രാഹകൻ : മൃദുൽ എസ്.(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)
19. മികച്ച ദൃശ്യസംയോജകൻ : റമീസ് എം.ബി.(ടെലിസീരിയൽ/ടെലിഫിലിം) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : പോസ്സിബിൾ (കണ്ണൂർ വിഷൻ)
20. മികച്ച സംഗീതം : മുജിബ് മജീദ്സംവിധായകൻ (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)(ടെലിസീരിയൽ/ടെലിഫിലിം)പരിപാടി : പോസ്സിബിൾ (കണ്ണൂർ വിഷൻ)
21. മികച്ച ശബ്ദലേഖകൻ : വിനായക് എസ്.(ടെലിസീരിയൽ/ടെലിഫിലിം) (15,000 /‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അതിര് (പട്ടാമ്പി കേബിൾ വിഷൻ)
22. മികച്ച കലാസംവിധായകൻ: സനൂപ് ഇയ്യാൽടെലിസീരിയൽ/ടെലിഫിലിം) (15,000 /‐ രൂപയും പ്രശസ്തിപത്രവും ശില്പവും)പരിപാടി : അശാന്തം (തൃശൂർ മീഡിയ വിഷൻ)

പ്രത്യേക ജൂറി പരാമർശം
1. സംവിധാനം : കെ.കെ.രാജീവ്(പ്രശസ്തിപത്രവും ശില്പവും) പരിപാടി : അന്നകരീന (ഫ്ളവേഴ്സ് ചാനൽ)
2. അഭിനയം : മഞ്ജു പത്രോസ്(പ്രശസ്തിപത്രവും ശില്പവും)പരിപാടി : അളിയൻസ് (കൗമുദി ടി.വി)”അളിയൻസ്’ എന്ന ഹാസ്യപരിപാടിയിലെ തങ്കം എന്ന കഥാപാത്രത്തെ അയത്ന ലളിതമായി അവതരിപ്പിച്ച അഭിനയ മികവിന്.

അവാർഡുകൾ കഥേതര വിഭാഗം
1. മികച്ച ഡോക്യുമെന്ററി : അക്ഷരം പൂക്കാത്ത കാട്ടുചോലകൾ
(ജനറൽ) (മീഡിയ വൺ)
സംവിധാനം : സോഫിയ ബിന്ദ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : മീഡിയ വൺ(20,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
2. മികച്ച ഡോക്യുമെന്ററി : ആനത്തോഴർ
(സയൻസ് & എൻവയോൺമെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്)
സംവിധാനം : കെ. അരുൺകുമാർ
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
3. മികച്ച ഡോക്യുമെന്ററി : തോരാക്കഥകളുടെ നാഞ്ചിനാട്
(ബയോഗ്രഫി) (ഏഷ്യാനെറ്റ് ന്യൂസ്)
സംവിധാനം : അനീഷ് എം.ജി
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
വ്യക്തി ദേശത്തെ അടയാളപ്പെടുത്തുമ്പോൾ നാടും കഥാകാരനും ഒന്നാവുന്ന അപൂർവ്വ ദൃശ്യാനുഭവം, പ്രശസ്ത സാഹിത്യകാരൻ ജയമോഹന്റെ ജീവിതം.
4. മികച്ച ഡോക്യുമെന്ററി : മുളഗീതങ്ങൾ
(വിമൻ & ചിൽഡ്രൻ) (സ്വയംപ്രഭ ചാനൽ)
സംവിധാനം : സജീദ് നടുത്തൊടി
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : എഡ്യൂക്കേഷണൽ മൾട്ടി മീഡിയ
റിസർച്ച് സെന്റർ (ഋങങഞഇ)
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
മുളയുടെ സംഗീതത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചാരകയായി മാറിയ നൈന ഫെബിൻ എന്ന പെൺകുട്ടിയുടെ പ്രവർത്തനങ്ങൾ വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനമാവുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.
5. മികച്ച എഡ്യുക്കേഷണൽ : മഞ്ചാടി ‐ ഉറുമ്പ്, കാക്ക
പ്രോഗ്രാം (വിക്ടേഴ്സ് ചാനൽ)
സംവിധാനം : ബി.എസ്. രതീഷ്
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
6. മികച്ച ആങ്കർ : അരൂജ എം.വി
(എഡ്യുക്കേഷണൽ പ്രോഗ്രാം) (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : ഫസ്റ്റ് ബെൽ പ്ലസ് ടു, അമീഗോ ബ്രദേഴ്സ്
(കൈറ്റ് വിക്ടേഴ്സ്)
ടെലിവിഷനിലൂടെ ക്ലാസുകൾ ശ്രദ്ധിക്കുന്ന കുട്ടികളെ പിടിച്ചിരുത്താനുതകുന്ന ഊർജ്ജസ്വലമായ അവതരണം.ഒരു പാഠഭാഗത്തിന്റെ വിവിധ തലങ്ങളെ ഒരാൾ തന്നെ വ്യത്യസ്ത വേഷങ്ങളിലും ‘ഭാവങ്ങളിലും അവതരിപ്പിക്കുന്നു.
7. മികച്ച സംവിധായകൻ : റാഫി ബക്കർ
(ഡോക്യുമെന്ററി) (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : അലാമി (സിറ്റി ചാനൽ, കാഞ്ഞങ്ങാട്)
അന്യം നിന്നു പോവാനിടയുള്ള അലാമി എന്ന കലാരൂപത്തെ കണ്ടെത്തി സമഗ്രമായ അന്വേഷണത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും പുനരാവിഷ്കരിച്ചിരിക്കുന്നു. ദൃശ്യവ്യാകരണത്തിലുള്ള സംവിധായകന്റെ കയ്യൊതുക്കം ശ്രദ്ധേയമാണ്.
8. മികച്ച ന്യൂസ് ക്യാമറാമാൻ : കൃഷ്ണപ്രസാദ് ആർ. പി
(10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സത്രം ആദിവാസികളുടെ ദുരവസ്ഥ
(ഏഷ്യാനെറ്റ് ന്യൂസ്)
മനസ്സിൽ തറയ്ക്കുന്ന ദൃശ്യങ്ങളിലൂടെ ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർചിത്രം അവതരിപ്പിക്കുന്ന പരിപാടി. ഇടുക്കി ജില്ലയിലെ ആദിവാസിവിഭാഗത്തിന്റെ ജീവിതപ്രശ്നങ്ങളെ നാച്ചുറൽ ലൈറ്റ്, പോർട്രയ്റ്റ്, ലൈറ്റ് ആന്റ് ഷെയ്ഡ് എന്നീ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.
9. മികച്ച വാർത്താവതാരകൻ : കെ.ആർ.ഗോപീകൃഷ്ണൻ (15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : 24 ന്യൂസ
10. മികച്ച കോമ്പിയർ/ആങ്കർ : 1. പാർവതി കുര്യാക്കോസ് (വാർത്തേതര പരിപാടി)

2. അരവിന്ദ് വി.
(5,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടികൾ : 1. സ്വന്തം ജില്ല, ആലപ്പുഴ (മനോരമ ന്യൂസ്)
2. അരസിയൽ ഗലാട്ട (24 ന്യൂസ്)
1. പാർവതി കുര്യാക്കോസ്: ഒരു പ്രദേശത്തിലൂടെ സഞ്ചരിച്ച് രാഷ്ടീയചലനങ്ങൾ ഒപ്പിയെടുത്ത് സരസമായി അവതരിപ്പിക്കുന്ന ശൈലി.
2. അരവിന്ദ് വി. : തമിഴ് രാഷ്ട്രീയത്തിന്റെ രസകരമായ കഥകൾ നാടകീയമായി അവതരിപ്പിക്കുന്നു.
11. മികച്ച കമന്റേറ്റർ : അനൂജ രാജേഷ് (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : വാർത്തകൾ (24 ന്യൂസ്)
12. മികച്ച ആങ്കർ/ഇന്റർവ്യൂവർ: 1. ജയമോഹൻ നായർ (കറന്റ് അഫയേഴ്സ്) 2. ശരത് ചന്ദ്രൻ എസ്. (5,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി : 1. അഭിമുഖം: മനു എസ്.പിള്ള (മനോരമ ന്യൂസ്)
2. അഭിമുഖം: എന്തു ചെയ്തു (കൈരളി ടി.വി)
1. ജയമോഹൻ നായർ : ചരിത്രപുസ്തകത്തിന്റെ രചയിതാവായ മനു എസ്. പിള്ളയുമായുള്ള അഭിമുഖം. ഗഹനമായ വിഷയത്തെ ആഴത്തിലും, അതേ സമയം ലളിതമായും അവതരിപ്പിച്ചു.
2. ശരത് ചന്ദ്രൻ എസ്. : തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡോ.തോമസ് ഐസക്, ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ എന്നിവരുമായുള്ള അഭിമുഖം. വികസനകാഴ്ചപ്പാടുകളിലൂന്നിയുള്ള രാഷ്ട്രീയ അപഗ്രഥനം ആധികാരി കതയോടെ അവതരിപ്പിച്ചു.
13. മികച്ച ഇൻവെസ്റ്റിഗേറ്റീവ് : മുഹമ്മദ് അസ്ലം എ.
ജേർണലിസ്റ്റ് (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : ഭൂമി തരംമാറ്റലിന്റെ പേരിൽ തട്ടിപ്പ്
(മീഡിയാ വൺ)
ഒരു സാമൂഹ്യപ്രശ്നത്തിന്റെ പിന്നാമ്പുറങ്ങളിൽ സുദീർഘമായി സഞ്ചരിച്ച് പ്രശ്നത്തിന്റെ വ്യാപ്തിയും കാരണവും പരിഹാരവും കണ്ടെത്തിയ റിപ്പോർട്ടുകൾ. ഭൂമിതരം തിരിക്കലിന്റെ മറവിൽ സ്വകാര്യ ഏജൻസികൾ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ തിരിമറികൾ ഇവിടെ അനാവരണം ചെയ്യുന്നു.
14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്) പരിപാടി : ഫ്യുവൽ ഗം നിർമ്മാണം : ഏഷ്യാനെറ്റ് ന്യൂസ് (10,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
സമകാലികപ്രശ്നത്തെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചിരിക്കുന്നു. ഗ്രാഫിക്സിന്റെ സാധ്യതകൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ധനവില വർധനയെക്കുറിച്ചാണ് പരിപാടി.
15. മികച്ച കുട്ടികളുടെ : ഇ ‐ ക്യൂബ് സ്റ്റോറീസ് ‐ സ്റ്റേജ് ഫ്രൈറ്റ്
പരിപാടി (കൈറ്റ് വിക്ടേഴ്സ്)
സംവിധാനം : ശ്രീജിത്ത് സി.എസ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും)
നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്
(15,000/‐ രൂപയും പ്രശസ്തിപത്രവും ശില്പവും
മനോഹരമായ ദൃശ്യവിതാനത്തിൽ ഒരു അധ്യാപിക ആടിയും പാടിയും കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. കുട്ടികളിലെ സഭാകമ്പം എങ്ങനെ മറികടക്കാം എന്നു കാണിക്കുന്ന ചിത്രം.
പ്രത്യേക ജൂറി പരാമർശങ്ങൾ
1. വിദ്യാഭ്യാസ പരിപാടി : മഞ്ചാടി (കൈറ്റ് വിക്ടേഴ്സ്)
(പ്രശസ്തിപത്രവും ശില്പവും)
രചന, അവതരണം : നേഹ ഡി. തമ്പാൻ
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അനായാസേന കുട്ടികളുമായി സംവദിക്കുന്ന തരത്തിൽ രചനയും അവതരണവും നിർവ്വഹിച്ചതിന്.
2. ഡോക്യുമെന്ററി (സയൻസ് & എൻവയോൺമെന്റ്)പരിപാടി : മൂന്നാം വളവ് (സെൻസേർഡ്)സംവിധാനം : ആർ.എസ്. പ്രദീപ് കുമാർ(പ്രശസ്തിപത്രവും ശില്പവും)

Related posts

ജല സെൻസസ്: കേരളത്തിൽ 111 ജലാശയങ്ങളിൽ കയ്യേറ്റം; 83.5% ജലാശയങ്ങളും ഉപയോഗയോഗ്യം.

Aswathi Kottiyoor

ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍, വീട് സീല്‍ ചെയ്ത് സിബിഐ

Aswathi Kottiyoor

രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത് വൈ​കും.

Aswathi Kottiyoor
WordPress Image Lightbox